മട്ടന്നൂര്‍: സിപിഎം കേന്ദ്രത്തില്‍ നിന്നും ബോംബുകള്‍ കണ്ടെടുത്തു. മട്ടന്നൂരിനടുത്ത പഴശ്ശിയില്‍ നിന്നാണ് നാടന്‍ ബോംബ്, സ്റ്റീല്‍ ബോംബ്, ഐസ്ക്രീം ബോംബ് എന്നിവ കണ്ടെത്തിയത്. പഴശ്ശി കോവിലിനടുത്തുള്ള ആളൊഴിഞ്ഞ പറമ്പിലെ കിണറ്റിലായിരുന്നു ബോംബ് ശേഖരം. കൃഷി ആവശ്യത്തിനായി കിണര്‍ വൃത്തിയാക്കുന്നതിനിടയിലാണ് ബോംബുകള്‍ ജോലിക്കാരുടെ ശ്രദ്ധയില്‍പ്പെട്ടത്. മട്ടന്നൂര്‍ പോലീസ് സ്ഥലത്തെത്തി ബോംബുകള്‍ കസ്റ്റഡിയിലെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: