കുഞ്ചന്‍ നമ്പ്യാര്‍ ഹാസ്യപ്രതിഭാ പുരസ്‌കാരം ഹരിശ്രീ അശോകന്

Saturday 30 April 2016 8:33 pm IST

ആലപ്പുഴ: അമ്പലപ്പുഴ കുഞ്ചന്‍ നമ്പ്യാര്‍ സ്മാരകം ഹാസ്യ പ്രതിഭകള്‍ക്കായി ഏര്‍പ്പെടുത്തിയ അഞ്ചാമത് ഹാസ്യപ്രതിഭാ പുരസ്‌കാരത്തിന് സിനിമാതാരം ഹരിശ്രീ അശോകന്‍ അര്‍ഹനായി. സിനിമയിലൂടെയും പൊതുവേദികളിലൂടെയും മലയാളികളെ ചിരിപ്പിച്ചുകൊണ്ടിരിക്കുന്ന ഹരിശ്രീ അശോകന്‍ വ്യത്യസ്തമായ അഭിനയ ശേഷിയുടെയും ഹാസ്യാവതരണത്തിന്റെയും പ്രതീകമാണെന്ന് ജൂറി അഭിപ്രായപ്പെട്ടതായി ചെയര്‍മാന്‍ വയലാര്‍ ശരത്ചന്ദ്രവര്‍മ്മ, സെക്രട്ടറി സി. പ്രദീപ്, വൈസ് ചെയര്‍മാന്‍ ആര്‍. വി. ഇടവന എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. നാലിന് രാവിലെ 10ന് അമ്പലപ്പുഴയില്‍ നടക്കുന്ന ചടങ്ങില്‍ അവാര്‍ഡു വിതരണം ചെയ്യും. 10001 രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാര്‍ഡ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.