പെരുമ്പാവൂര്‍: മതസൗഹാര്‍ദ്ദം തകര്‍ക്കുന്ന രീതിയില്‍ പെരുമ്പാവൂരില്‍ പ്രകടനം നടത്തിയ കേസില്‍ ഒരാളെ കഴിഞ്ഞ ദിവസം പെരുമ്പാവൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. തണ്ടേക്കാട് പുളിക്കക്കുടി വീട്ടില്‍ അബ്ബാസ് (34)ആണ് അറസ്റ്റിലായത്.
പെരുമ്പാവൂര്‍ ശ്രീധര്‍മശാസ്താക്ഷേത്ര മൈതാനിയില്‍ ഗോഹത്യയില്‍ പ്രതിഷേധിച്ച് ഹിന്ദു സംഘടനകള്‍ നടത്തിയ പ്രതിഷേധപ്രകടനവും ധര്‍ണ്ണയും ഹര്‍ത്താലും മറയാക്കി ഇവിടെ മതസ്പര്‍ധ വളര്‍ത്തുന്ന രീതിയില്‍ പ്രവര്‍ത്തിക്കുകയും നിയമവിരുദ്ധമായി സംഘം ചേരുകയും ചെയ്തതിനാണ് പ്രതിയെ പോലീസ് പിടികൂടിയത്.
എന്നാല്‍ ഇതേ കേസുമായി ബന്ധപ്പെട്ട് തീവ്രവാദ സംഘടനകളില്‍പ്പെട്ട നിരവധി പേര് ഉള്‍പ്പെട്ടിട്ടുണ്ടെങ്കിലും ഒരാളെ മാത്രം പിടികൂടി പോലീസ് മുഖം രക്ഷിക്കാന്‍ നോക്കുകയാണെന്ന് ആക്ഷേപം ഉയരുന്നുണ്ട്.
കോടതിയില്‍ ഹാജരാക്കിയ പ്രതിയെ മജിസ്ട്രേട്ട് ജി.രാജേഷ് 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: