അമ്പെയ്ത്ത് ലോകകപ്പ് ; ഇന്ത്യന്‍ വനിത ടീം ഫൈനലില്‍

Saturday 30 April 2016 8:40 pm IST

ഷാങ്ഹായ്: അമ്പെയ്ത്ത് ലോകകപ്പില്‍ ഇന്ത്യന്‍ വനിതാ ടീം ഫൈനലില്‍. ടീം റീക്കര്‍വ് വിഭാഗത്തിലാണ് ദീപിക കുമാരി ഉള്‍പ്പെട്ട ഇന്ത്യന്‍ വനിതാ ടീം ഫൈനലില്‍ എത്തിയത്. ഒന്നാം സീഡായ ജര്‍മ്മനിയെ 5-3ന് തോല്‍പ്പിച്ചാണ് ഇന്ത്യന്‍ ചുണക്കുട്ടികള്‍ ഫൈനലിലേക്ക് കയറിയത്. ദീപികാ കുമാരി, ലയ്‌ഷെറാം ബോംബെയ്‌ലദേവി, ലക്ഷ്മിറാണി മാജി എന്നിവരടങ്ങുന്നതാണ് ഇന്ത്യന്‍ ടീം. ഏഴാം സീഡായ ചൈനീസ് തായ്‌പേയിയാണ് ഫൈനലില്‍ ഇന്ത്യയുടെ എതിരാളികള്‍. സെമിയില്‍ റഷ്യയെ 6-0ത്തിന് തോല്പ്പിച്ചാണ് ചൈനീസ് തായ്‌പേയ് ഫൈനലിലെത്തിയത്. നാളെ യുആന്‍ഷെന്‍ സ്‌റ്റേഡിയത്തിലാണ് ഫൈനല്‍. പുരുഷ ടീം സെമിഫൈനലില്‍ തന്നെ പുറത്തായിരുന്നു. നെതര്‍ലാന്‍ഡ്‌സ് ഇന്ത്യന്‍ പുരുഷന്മാരെ ഷൂട്ടൗട്ടിലാണ് തോല്‍പ്പിച്ചത്. സെമിയില്‍ തോറ്റെങ്കിലും വെങ്കല മെഡലിനായുള്ള മത്സരത്തില്‍ ഇന്ത്യ ബ്രിട്ടനെ നേരിടും.കോമ്പൗണ്ട് വിഭാഗത്തില്‍ ഇന്ത്യയുടെ ഇരു ടീമുകളും നിരാശപ്പെടുത്തി. പുരുഷ ടീം അദ്യ റൗണ്ടില്‍ തന്നെ അടിയറവ് പറഞ്ഞപ്പോള്‍ വനിതാ ടീമിനെ രണ്ടാം റൗണ്ടില്‍ ജര്‍മ്മനി തോല്‍പ്പിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.