ചേര്‍ത്തല: ഹിന്ദു ഐക്യവേദി താലൂക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മെയ് രണ്ട് ഭീകരവിരുദ്ധ ദിനമായി ആചരിക്കും. വൈകിട്ട് 5.30 ന് വുഡ്ലാന്‍ഡ്സ് ഓഡിറ്റോറിയത്തില്‍ ചേരുന്ന സമ്മേളനം ഹിന്ദു ഐക്യവേദി സംസ്ഥാന വൈസ് പ്രസിഡന്റ് പി.ജി. ശശികല ഉദ്ഘാടനം ചെയ്യും. പ്രസിഡന്റ് എന്‍.ചന്ദ്രന് നെടുമ്പ്രക്കാട് അദ്ധ്യക്ഷത വഹിക്കും. ജില്ല ജനറല്‍ സെക്രട്ടറി സി.എന്‍. ജിനു മുഖ്യപ്രഭാഷണം നടത്തും. എന്‍.ആര്. ഷാജി, കെ.കെ. മഹേശന്, പ്രവീണ്‍ ചേര്‍ത്തല, പി.വി. വിശ്വംഭരന്, പി. ശങ്കരന്‍കുട്ടി, എന്‍. ഹരിഹരന്, ജയന് കാട്ടിശേരി എന്നിവര്‍ സംസാരിക്കും.
അമ്പലപ്പുഴ താലൂക്ക് സമിതിയുടെ ആഭിമുഖ്യത്തില്‍ മാറാട് അനുസ്മരണം തോണ്ടന്‍കുളങ്ങരയില്‍ നടത്തും. രണ്ടിന് വൈകിട്ട് അഞ്ചിന് ചേരുന്ന യോഗത്തില്‍ പ്രസിഡന്റ് അഡ്വ. ബാലഗോപാല്‍ അദ്ധ്യക്ഷത വഹിക്കും. സംസ്ഥാന സഹ സംഘടനാ കാര്യദര്‍ശി സുശികുമാര്‍ മുഖ്യപ്രഭാഷണം നടത്തും. വിവിധ ഹൈന്ദവ സംഘടനാ ഭാരവാഹികള്‍ ഐക്യവേദി താലൂക്ക്, ജില്ലാ സമിതിയംഗങ്ങള്‍ എന്നിവര്‍ പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: