ചിരിയോഗയുമായി വിപഞ്ചിക പത്താം വര്‍ഷത്തിലേക്ക്
ആലപ്പുഴ: ലോക ചിരിദിനമായ മെയ് ഒന്നിന് ചിരിയോഗയുമായി പത്താം വര്‍ഷത്തിലേക്ക് കടക്കുകയാണ് വിപഞ്ചിക ചിരി ക്ലബ്ബ്. ഇന്ന് രാവിലെ 7.30ന് ചേര്‍ത്തലയില്‍ മേളോര്വട്ടത്തും ഉച്ചയ്ക്ക് രണ്ടിന് പാട്ടുകളങ്ങര വിപഞ്ചിക ഹാളിലും ചിരിയോഗ ക്ലാസും ചിരിയരങ്ങും ഫലിത മത്സരങ്ങളും നടത്തും. സെക്രട്ടറി വി. വിജയനാഥ് ക്ലാസുകള്‍ നയിക്കും.
സിംഹചിരി, ചായച്ചിരി, നുണച്ചിരി, പക്ഷിച്ചിരി, മൊബൈല്‍ ഫോണ്‍ ചിരി, ഒരു മീറ്റര്‍ ചിരി തുടങ്ങി അമ്പതോളം ചിരികള്‍ 20 മിനിട്ടിനുള്ളില്‍ ചെയ്യും. ശ്വസന വ്യായാമം, കുട്ടിത്തം നിറഞ്ഞ കളികള്‍ എന്നിവ ചേര്‍ത്ത് ഏതു പ്രായത്തിലുള്ളവര്‍ക്കും അനായാസം പരിശീലിക്കാവുന്ന രീതിയിലാണ് ക്രമീകരണം. ആസ്ത്മ, രക്തസമ്മര്‍ദ്ദം, മൈഗ്രേന്, ഹൃദ്രോഗം, പ്രമേഹം തുടങ്ങിയ രോഗങ്ങളെ ചിരിയോഗിലൂടെ ഒരു പരിധിവരെ പ്രതിരോധിക്കാന്‍ സാധിക്കുമെന്നതാണ് ചിരിയോഗയുടെ പ്രത്യേകത.
പ്രതികരിക്കാൻ ഇവിടെ എഴുതുക: