ബസ്സ് കാത്തിരിപ്പു കേന്ദ്രം വികൃതമാക്കി

Saturday 30 April 2016 11:09 pm IST

മട്ടന്നൂര്‍: നെല്ലൂന്നിയില്‍ ബിജെപി നിര്‍മ്മിച്ച ബസ്സ് കാത്തിരിപ്പ് കേന്ദ്രം കരിയോയിലൊഴിച്ച് വികൃതമാക്കി. സമീപത്തായി സ്ഥാപിച്ച എന്‍ഡിഎ സ്ഥാനാര്‍ത്ഥി ബിജു ഏളക്കുഴിയുടെ പ്രചരണ ബോര്‍ഡുകളും നശിപ്പിച്ചിട്ടുണ്ട്. നെടുവോട്ടുംകുന്നില്‍ സ്ഥാപിച്ച പരസ്യ ബോര്‍ഡും നശിപ്പിച്ചിട്ടുണ്ട്. ഇന്നലെ പുലര്‍ച്ചെയാണ് നെല്ലൂന്നിയിലെ ചന്തുക്കുട്ടി സ്മാരക ബസ്സ് കാത്തരിപ്പ് കേന്ദ്രം കരിയോയിലൊഴിച്ച് വികൃതമാക്കിയത്. ഇതിന് മുമ്പ് സിപിഎമ്മുകാര്‍ ഈ ബസ് കാത്തിരിപ്പ് കേന്ദ്രം അക്രമിച്ചിരുന്നു. ചിട്ടയായ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളാണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥി ബിജു ഏളക്കുഴിക്കായി നടന്നുകൊണ്ടിരിക്കുന്നത്. എന്‍ഡിഎയുടെ പ്രചരണ പ്രവര്‍ത്തനങ്ങള്‍ ഇരു മുന്നണികളെയും അങ്കലാപ്പിലാക്കിയിരിക്കുകയാണ്. ഇതില്‍ അസഹിഷ്ണുത പൂണ്ടാണ് സിപിഎം നേതൃത്വത്തിന്റെ അറിവോടെ ബസ്സ് കാത്തിരിപ്പ് കേന്ദ്രത്തിന് നേരെയുള്ള അക്രമവും പ്രചരണ ബോര്‍ഡുകള്‍ നശിപ്പിച്ചതും. മട്ടന്നൂര്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.