എന്‍ഡിഎ തയ്യാറാക്കിയിട്ടുള്ള പത്തിന കര്‍മ്മ പരിപാടി

Saturday 20 August 2016 11:22 pm IST

60 വര്‍ഷം പിന്നിട്ട കേരളത്തിലെ 70 ലക്ഷം ജനങ്ങള്‍ ഇന്നും പിന്നാക്കാവസ്ഥയില്‍. അടിസ്ഥാനസൗകര്യങ്ങളായ ഭൂമിയും പാര്‍പ്പിടവും കുടിവെള്ളവും പോലും നിഷേധിക്കപ്പെട്ട ഈ ജനതയ്ക്ക് വികസനം സാധ്യമാകാതെ എത്ര വന്‍കിട പദ്ധതികള്‍ ആവിഷ്‌കരിച്ചിട്ടും കാര്യമില്ല. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട മുഴുവന്‍ ജനതയേയും അഞ്ചു വര്‍ഷത്തിനുള്ളില്‍ മുഖ്യധാരയിലെത്തിക്കാന്‍ ലക്ഷ്യമിട്ട് എന്‍ഡിഎ തയ്യാറാക്കിയിട്ടുള്ള പത്തിന കര്‍മ്മ പരിപാടി:

രണ്ടാം ഭൂപരിഷ്‌ക്കരണം:

 • കേരളത്തിലെ മുഴുവന്‍ ഭൂരഹിത കുടുംബത്തിനും രണ്ടു വര്‍ഷത്തിനകം ഭൂമി ലഭ്യമാക്കുന്ന തരത്തില്‍ രണ്ടാം ഭൂപരിഷ്‌ക്കരണം നടപ്പിലാക്കും.
 • പഞ്ചായത്ത് പരിധിയില്‍ 20 സെന്റും, മുനിസിപ്പാലിറ്റികളില്‍ 10 സെന്റും, കോര്‍പ്പറേഷനുകളില്‍ അഞ്ചു സെന്റും ഭൂമി വീതം വിതരണം ചെയ്യും.
 • ഭൂമി കണ്ടെത്താന്‍ അധികാരമേറ്റ് ആറു മാസത്തിനകം ലാന്‍ഡ് ബാങ്ക് പദ്ധതി പൂര്‍ത്തിയാക്കും.
 • പാട്ടക്കാലാവധി കഴിഞ്ഞ 60,000 ഏക്കര്‍ ഭൂമിയും ഏറ്റെടുത്ത് വിതരണം ചെയ്യും.
 • ഭവനരഹിതര്‍ക്കും, ജീര്‍ണ്ണാവസ്ഥയിലുള്ള വീടുകളിലും കഴിയുന്നവര്‍ക്കുമായി ശ്രീ നാരായണ ഗുരുദേവന്റെ പേരില്‍ പാര്‍പ്പിട പദ്ധതി.
 • മൂന്നു വര്‍ഷത്തിനുള്ളില്‍ അഞ്ചു ലക്ഷം വീടുകള്‍ നിര്‍മ്മിക്കും.
 • ഒരു വീടിന് അഞ്ചു ലക്ഷം രൂപയും തൊഴിലുറപ്പ് പദ്ധതിയില്‍ പെടുത്തി150 തൊഴില്‍ ദിനങ്ങളും ലഭ്യമാക്കും.
 • പത്താം ക്ലാസ് പാസായ മുഴുവന്‍ ആദിവാസി യുവാക്കള്‍ക്കും സര്‍ക്കാര്‍ ജോലി.
 • അഞ്ചു വര്‍ഷം കൊണ്ട് മുഴുവന്‍ ആദിവാസി കുടുംബങ്ങളിലേയും ഒരാള്‍ക്കെങ്കിലും സര്‍ക്കാര്‍ ജോലി. അഞ്ചു വര്‍ഷത്തിനുള്ളില്‍ ആദിവാസി സമൂഹത്തിനിടയില്‍നിന്നും 1000 എഞ്ചിനീയര്‍മാര്‍, 500 അദ്ധ്യാപകര്‍, 100 ഡോക്ടര്‍മാര്‍, 50 സിവില്‍ സര്‍വ്വീസ് ഉദ്യോഗസ്ഥര്‍ എന്നിവരെ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തില്‍ സമഗ്ര കര്‍മ്മപദ്ധതി ആവിഷ്‌ക്കരിക്കും.
 • മധ്യപ്രദേശിലെ മാതൃകയില്‍ കര്‍ഷകര്‍ക്ക് മൂന്നു ലക്ഷം രൂപയുടെ പലിശ രഹിത വായ്പ.
 • ഇതിന് കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് പദ്ധതി നടപ്പാക്കും. തീര മേഖലയ്ക്ക് 10,000 കോടിയുടെ പാക്കേജ്
 • കേന്ദ്ര സര്‍ക്കാരുമായി സഹകരിച്ച് തീരദേശ മേഖലയുടെ അടിസ്ഥാന സൗകര്യവികസനത്തിനും മത്സ്യത്തൊഴിലാളി ക്ഷേമത്തിനുമായി 10,000 കോടി രൂപയുടെ പാക്കേജ്.
 • ട്രോളിങ് നിരോധനകാല ധനസഹായം 2,700 രൂപയില്‍ നിന്നും 10,000 രൂപയാക്കും. ലക്ഷം ചെറുകിട വ്യവസായ സംരഭങ്ങള്‍
 • കേന്ദ്ര സര്‍ക്കാരന്റിന്റെ മുദ്രാ പദ്ധതിയുമായി സഹകരിച്ച് ഒരു ലക്ഷം ചെറുകിട വ്യവസായ സംരംഭങ്ങള്‍ തുടങ്ങാന്‍ യുവജനങ്ങള്‍ക്ക് ഈടില്ലാതെ 10 ലക്ഷം രൂപ വരെ വായ്പ.
 • സ്റ്റാര്‍ട്ട്അപ്പ് സംരംഭങ്ങള്‍ക്കായി 1,000 കോടി രൂപ. ഓരോ വര്‍ഷവും 200 സ്റ്റാര്‍ട്ട് അപ്പുകള്‍.
പരമ്പരാഗത വ്യവസായ - തൊഴില്‍ മേഖലയ്ക്ക് 10,000 കോടിയുടെ പാക്കേജ്
 • കേന്ദ്ര സര്‍ക്കാരുമായി സഹകരിച്ച് പരമ്പരാഗത വ്യവസായങ്ങളായ കയര്‍, കൈത്തറി, കശുവണ്ടി, ആറന്‍മുള കണ്ണാടി തുടങ്ങിയ മേഖലകളുടെ പുനരുജ്ജീവനത്തിനും വികസനത്തിനുമായി 10,000 കോടിയുടെ പ്രത്യേക പാക്കേജ്.
 • കേരളത്തിലെ പരമ്പരാഗത വ്യവസായങ്ങള്‍ക്കായി ബ്രാന്‍ഡ് കേരള എന്ന പേരില്‍ പദ്ധതി ആവിഷ്‌കരിക്കും ദേശീയ-അന്തര്‍ദ്ദേശീയ വിപണിയില്‍ ഉല്‍പ്പന്നങ്ങളുടെ സാന്നിദ്ധ്യം ഉറപ്പാക്കും.
 • പരമ്പരാഗത തൊഴില്‍ മേഖലകളായ ആശാരിപ്പണി, കൊല്ലപ്പണി, സ്വര്‍ണ്ണപ്പണി, മണ്‍പ്പാത്ര നിര്‍മ്മാണം, കൂടാതെ വാര്‍ക്കപ്പണി തുടങ്ങിയവയുടെ സംരക്ഷണത്തിനായും പ്രത്യേക പാക്കേജ് നടപ്പിലാക്കും.
ലക്ഷം ചെറുകിട വ്യവസായ സംരഭങ്ങള്‍
 • കേന്ദ്ര സര്‍ക്കാരന്റിന്റെ മുദ്രാ പദ്ധതിയുമായി സഹകരിച്ച് ഒരു ലക്ഷം ചെറുകിട വ്യവസായ സംരംഭങ്ങള്‍ തുടങ്ങാന്‍ യുവജനങ്ങള്‍ക്ക് ഈടില്ലാതെ 10 ലക്ഷം രൂപ വരെ വായ്പ.
 • സ്റ്റാര്‍ട്ട്അപ്പ് സംരംഭങ്ങള്‍ക്കായി 1,000 കോടി രൂപ. ഓരോ വര്‍ഷവും 200 സ്റ്റാര്‍ട്ട് അപ്പുകള്‍.
തീര മേഖലയ്ക്ക് 10,000 കോടിയുടെ പാക്കേജ്
 • കേന്ദ്ര സര്‍ക്കാരുമായി സഹകരിച്ച് തീരദേശ മേഖലയുടെ അടിസ്ഥാന സൗകര്യവികസനത്തിനും മത്സ്യത്തൊഴിലാളി ക്ഷേമത്തിനുമായി 10,000 കോടി രൂപയുടെ പാക്കേജ്.
 • ട്രോളിങ് നിരോധനകാല ധനസഹായം 2,700 രൂപയില്‍ നിന്നും 10,000 രൂപയാക്കും.
പലിശരഹിത കാര്‍ഷിക വായ്പ
 • മധ്യപ്രദേശിലെ മാതൃകയില്‍ കര്‍ഷകര്‍ക്ക് മൂന്നു ലക്ഷം രൂപയുടെ പലിശ രഹിത വായ്പ.
 • ഇതിന് കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് പദ്ധതി നടപ്പാക്കും.
ആദിവാസി യുവാക്കള്‍ക്ക് സര്‍ക്കാര്‍ ജോലി
 • പത്താം ക്ലാസ് പാസായ മുഴുവന്‍ ആദിവാസി യുവാക്കള്‍ക്കും സര്‍ക്കാര്‍ ജോലി.
 • അഞ്ചു വര്‍ഷം കൊണ്ട് മുഴുവന്‍ ആദിവാസി കുടുംബങ്ങളിലേയും ഒരാള്‍ക്കെങ്കിലും സര്‍ക്കാര്‍ ജോലി.
 • അഞ്ചു വര്‍ഷത്തിനുള്ളില്‍ ആദിവാസി സമൂഹത്തിനിടയില്‍നിന്നും 1000 എഞ്ചിനീയര്‍മാര്‍, 500 അദ്ധ്യാപകര്‍, 100 ഡോക്ടര്‍മാര്‍, 50 സിവില്‍ സര്‍വ്വീസ് ഉദ്യോഗസ്ഥര്‍ എന്നിവരെ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തില്‍ സമഗ്ര കര്‍മ്മപദ്ധതി ആവിഷ്‌ക്കരിക്കും.
ശ്രീനാരായണഗുരു പാര്‍പ്പിട പദ്ധതി:
 • ഭവനരഹിതര്‍ക്കും, ജീര്‍ണ്ണാവസ്ഥയിലുള്ള വീടുകളിലും കഴിയുന്നവര്‍ക്കുമായി ശ്രീ നാരായണ ഗുരുദേവന്റെ പേരില്‍ പാര്‍പ്പിട പദ്ധതി.
 • മൂന്നു വര്‍ഷത്തിനുള്ളില്‍ അഞ്ചു ലക്ഷം വീടുകള്‍ നിര്‍മ്മിക്കും.
 • ഒരു വീടിന് അഞ്ചു ലക്ഷം രൂപയും തൊഴിലുറപ്പ് പദ്ധതിയില്‍ പെടുത്തി150 തൊഴില്‍ ദിനങ്ങളും ലഭ്യമാക്കും.
 • പാട്ടക്കാലാവധി കഴിഞ്ഞ 60,000 ഏക്കര്‍ ഭൂമിയും ഏറ്റെടുത്ത് വിതരണം ചെയ്യും.
 • ഭൂമി കണ്ടെത്താന്‍ അധികാരമേറ്റ് ആറു മാസത്തിനകം ലാന്‍ഡ് ബാങ്ക് പദ്ധതി പൂര്‍ത്തിയാക്കും.
 • പഞ്ചായത്ത് പരിധിയില്‍ 20 സെന്റും, മുനിസിപ്പാലിറ്റികളില്‍ 10 സെന്റും, കോര്‍പ്പറേഷനുകളില്‍ അഞ്ചു സെന്റും ഭൂമി വീതം വിതരണം ചെയ്യും.
 • കേരളത്തിലെ മുഴുവന്‍ ഭൂരഹിത കുടുംബത്തിനും രണ്ടു വര്‍ഷത്തിനകം ഭൂമി ലഭ്യമാക്കുന്ന തരത്തില്‍ രണ്ടാം ഭൂപരിഷ്‌ക്കരണം നടപ്പിലാക്കും.
മന്നം സ്‌കോളര്‍ഷിപ്പ്
 • ജാതി മത ഭേദമന്യേ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും ഭാരത കേസരി മന്നത്ത് പദ്മനാഭന്റെ പേരില്‍ സ്‌കോളര്‍ഷിപ്പ് പദ്ധതി.
 • കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് 36,000 രൂപയും, ഹൈസ്‌ക്കൂള്‍ +2 വിദ്യാര്‍ത്ഥികള്‍ക്ക് 24,000 രൂപയും, യുപി വിദ്യാര്‍ത്ഥികള്‍ക്ക് 12,000 രൂപയും, എല്‍പി വിദ്യാര്‍ത്ഥികള്‍ക്ക് 6000 രൂപയും വാര്‍ഷിക സ്‌കോളര്‍ഷിപ്പ്.
24 മണിക്കൂറും കുടിവെള്ളം
 • ഒരു വര്‍ഷത്തിനുള്ളില്‍ തന്നെ കേരളത്തിലെ മുഴുവന്‍ ജനങ്ങള്‍ക്കും 24 മണിക്കൂറും മുടങ്ങാതെയുള്ള കുടിവെള്ളം ഉറപ്പാക്കും.
 • ഇതിനായി മുടങ്ങിക്കിടക്കുന്ന മുഴുവന്‍ കുടിവെള്ള പദ്ധതികളും യുദ്ധകാലാടിസ്ഥാനത്തില്‍ പൂര്‍ത്തിയാക്കും.
 • അഞ്ചു വര്‍ഷത്തിനുള്ളില്‍ കേരളത്തിലെ മുഴുവന്‍ ജലസ്രോതസ്സുകളേയും സംരക്ഷിക്കുവാനും പുനരുജ്ജീവിപ്പിക്കാനുമായി കേന്ദ്ര സഹായത്തോടെ ഒരു സമഗ്ര കുടിവെളള പദ്ധതി ആവിഷ്‌കരിക്കും.
ചേരി രഹിത കേരളം
 • ചേരിരഹിത കേരളം സൃഷ്ടിക്കുന്നതിന്റെ ഭാഗമായി രണ്ടുവര്‍ഷത്തിനുള്ളില്‍ പൂര്‍ണ്ണമായും ഗവണ്‍മെന്റ് ഫണ്ടിങ്ങോെട 10000 ഫഌറ്റ് സമുച്ചയങ്ങള്‍ നിര്‍മ്മിക്കും.
 • 24 മണിക്കൂര്‍ കുടിവെള്ളം, പാചകവാതക പൈപ്പ് ലൈന്‍, പ്രാഥമികാരോഗ്യകേന്ദ്രം, സ്വയംതൊഴില്‍ സംരംഭങ്ങള്‍, വ്യായാമശാല എന്നിവ ഉള്‍പ്പെടുന്ന മിനി ടൗണ്‍ഷിപ്പുകളാക്കി ചേരികളെ മാറ്റും.

കാര്‍ഷിക മേഖലയില്‍ വിവിധ പദ്ധതികള്‍:

കാര്‍ഷിക ബജറ്റ്
 • കൃഷി, മൃഗ സംരക്ഷണം, മത്സ്യബന്ധനം, കാര്‍ഷിക വ്യവസായം എന്നിവ ഉള്‍പ്പെടുത്തി റെയില്‍വേ ബജറ്റ് മാതൃകയില്‍ കാര്‍ഷിക ബജറ്റ് ഏര്‍പ്പെടുത്തും.
 • പലിശ രഹിത കാര്‍ഷിക വായ്പ: കര്‍ഷകര്‍ക്ക് മൂന്നു ലക്ഷം പലിശ രഹിത കാര്‍ഷിക വായ്പ.
 • സമഗ്ര വിള ഇന്‍ഷ്വറന്‍സ്: രണ്ടു ശതമാനം മാത്രം പ്രീമിയം അടച്ചാല്‍ വിളനാശം സംഭവിച്ചാല്‍ മുഴുവന്‍ തുകയും ലഭിക്കുന്ന സമഗ്ര കാര്‍ഷികവിള ഇന്‍ഷുറന്‍സ് പദ്ധതി നടപ്പിലാക്കും.
 • നെല്‍ക്കൃഷിക്ക് പ്രതേ്യക പാക്കേജ്: അഞ്ചുവര്‍ഷംകൊണ്ട് നെല്ലുല്‍പ്പാദനം 12 ലക്ഷം ടണ്ണായി ഉയര്‍ത്താന്‍ നെല്‍കൃഷിക്ക് പ്രതേ്യക പാക്കേജ്.
 • കുട്ടനാടും, പാലക്കാടും അത്യാധുനിക രീതിയിലുള്ള റൈസ് പാര്‍ക്കുകള്‍.
 • നെറ്റിയൂകോ-സീറോ ബജറ്റ് ഫാമിങ് കൃഷിരീതികള്‍പ്രോത്സാഹിപ്പിക്കും.
 • തൃശ്ശൂരിലെ കോള്‍ നിലങ്ങളേയും പൊക്കാളി പാടശേഖരങ്ങളുടേയും സംരക്ഷണത്തിന് പ്രതേ്യക പദ്ധതി.
 • കുട്ടനാട് പാക്കേജ് ഫലപ്രദമായി നടപ്പിലാക്കും..
 • 2008 നു ശേഷം നികത്തിയ പാടശേഖരങ്ങള്‍ പൂര്‍വ്വസ്ഥിതിയിലാക്കും.
 • നെല്ലിന്റെ സംഭരണ വില ഉയര്‍ത്തും.
നാളികേര വികസനം
 • തെങ്ങില്‍ നിന്നും തേങ്ങയില്‍ നിന്നുമുള്ള മൂല്യ വര്‍ദ്ധിത ഉത്പന്നങ്ങളുടെ നിര്‍മ്മാണം പ്രോത്സാഹിപ്പിക്കും. സംസ്ഥാനത്തൊട്ടാകെ 25 നാളികേര പാര്‍ക്കുകള്‍ ആരംഭിക്കും.
കാര്‍ഷിക വിപണി
 • ഇടനിലക്കാരെ ഒഴിവാക്കാന്‍ സംസ്ഥാനമൊട്ടാകെ കാര്‍ഷിക ഓപ്പണ്‍മാര്‍ക്കറ്റുകള്‍ സ്ഥാപിക്കും.
കാര്‍ഷിക വിലസ്ഥിരതാ ഫണ്ട്
 • കാര്‍ഷികോല്‍പ്പന്നങ്ങള്‍ക്ക് വിലത്തകര്‍ച്ച ഒഴിവാക്കുവാനായി 1,000 കോടി രൂപയുടെ കാര്‍ഷിക വിലസ്ഥിരതാഫണ്ട്.
 • റബ്ബറിന് കുറഞ്ഞത് 150 രൂപയെങ്കിലും ഉറപ്പു വരുത്താനുള്ള പദ്ധതികള്‍.
ജൈവകൃഷി
 • ജൈവകൃഷി നയം നടപ്പിലാക്കും. എല്ലാ ഭക്ഷ്യ വിളകളേയും നാലു വര്‍ഷത്തിനകവും, നാണ്യ വിളകള്‍ എട്ടു വര്‍ഷത്തിനകവും പൂര്‍ണ്ണമായും ജൈവകൃഷിയാക്കി മാറ്റും.
 • ജൈവ പച്ചക്കറി കൃഷി ഒന്നര ലക്ഷം ഹെക്ടറിലേയ്ക്ക് വ്യാപിപ്പിക്കും. സര്‍ക്കാരിനു കീഴിലുള്ള തരിശു ഭൂമിയില്‍ ജൈവ പച്ചക്കറി കൃഷി നടപ്പിലാക്കും.
 • ജൈവ കര്‍ഷകരുടെ മൊത്തം കൃഷിച്ചെലവിന്റെ 50 ശതമാനം സര്‍ക്കാര്‍ സബ്‌സിഡിയായി നല്‍കും. പച്ചക്കറി സംഭരണത്തിനും വിതരണത്തിനും ഹോര്‍ട്ടികോര്‍പ്പിനെ മില്‍മാ മാതൃകയില്‍ പുനഃസംഘടിപ്പിക്കും.
 • വയനാടിനെ ജൈവ കാര്‍ഷിക ഹബ്ബാക്കി മാറ്റും.
ആയിരം ക്ഷീര ഗ്രാമങ്ങള്‍:
 • സംസ്ഥാനത്തൊട്ടാകെ ആയിരം ക്ഷീര ഗ്രാമങ്ങള്‍ നടപ്പിലാക്കും.
 • ഓരോ ക്ഷീര ഗ്രാമങ്ങളിലും 100 ഫാമുകളാരംഭിക്കാനുള്ള ധനസഹായം നല്‍കും.
 • ഈ പദ്ധതിയില്‍ സ്ത്രീകള്‍ക്കും പട്ടികജാതി-പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ക്കും മുന്‍ഗണന നല്‍കും.
 • എല്ലാ ജില്ലകളിലും പാലില്‍ നിന്നുമുള്ള മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കാനുള്ള യൂണിറ്റുകള്‍ സ്ഥാപിക്കും.
 • ക്ഷീര കര്‍ഷകര്‍ക്ക് പാലിന്റെ വിലയനുസരിച്ച് ക്ഷീരസംഘങ്ങള്‍ മുഖേന സബ്‌സിഡി നല്‍കും.
തീരദേശം
 •  തീരദേശ മേഖലയില്‍ 10000 കോടി രൂപയുടെ തീരദേശ വികസന പാക്കേജ് ആവിഷ്‌കരിക്കും. ഇതിനായി പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ മത്സ്യബന്ധന ഉപകരണങ്ങള്‍ വാങ്ങാന്‍ എടുത്ത മുഴുവന്‍ കടവും എഴുതിത്തള്ളും.
 • മത്സ്യബന്ധനത്തിനിടെ മരണപ്പെടുന്ന തൊഴിലാളികളുടെ കുടുംബങ്ങള്‍ക്കുള്ള ധനസഹായം 10 ലക്ഷം രൂപയാക്കും.
 • ട്രോളിങ് നിരോധന ധനസഹായം 10,000 രൂപ.
 •  മത്സ്യത്തൊഴിലാളി പെന്‍ഷന്‍ 2000 രൂപമത്സ്യത്തൊഴിലാളി പെന്‍ഷന്‍ 2000 രൂപയാക്കും.
 • മത്സ്യ വിപണിയില്‍ മത്സ്യത്തൊഴിലാളി പങ്കാളിത്തം ഉറപ്പുവരുത്തുവാനുള്ള പദ്ധതികള്‍ ആവിഷ്‌കരിക്കും.
 • തീരദേശ മേഖലക്കായി പ്രതേ്യക കുടിവെള്ള പദ്ധതി ആവിഷ്‌കരിക്കും.
 • കടല്‍ ഭിത്തി നിര്‍മ്മിക്കും.
 • പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്ക് ആധുനിക മത്സ്യബന്ധനത്തിനുള്ള പരിശീലനവും ധനസഹായവും നല്‍കും.
 • കടല്‍ മത്സ്യ സംസ്‌ക്കരണത്തിനും, വിപണനത്തിനും ആധുനിക വ്യവസായ യൂണിറ്റുകള്‍ ആരംഭിക്കും.
 • ഉള്‍നാടന്‍ ജലാശയങ്ങളുമായി ബന്ധപ്പെട്ട മത്സ്യ സമ്പത്ത് വര്‍ദ്ധിപ്പിക്കുന്നതിനും വിപണി കണ്ടെത്തുന്നതിനും പ്രത്യേക സംരംഭം ഒരുക്കും.
വ്യവസായം
 • കേരളത്തെ ഒരു വ്യവസായിക സൗഹൃദ സംസ്ഥാനമാക്കിമാറ്റാന്‍ സിംഗിള്‍ വിന്‍ഡോ ക്ലിയറന്‍സ്
 • 30 ദിവസത്തിനുള്ളില്‍ വ്യവസായാവശ്യത്തിനുള്ള മുഴുവന്‍ അനുമതിയും ലഭ്യമാക്കുന്ന തരത്തില്‍ സിംഗിള്‍ വിന്‍ഡോ ക്ലിയറന്‍സ് സംവിധാനം നടപ്പിലാക്കും.
 • അടച്ചു പൂട്ടിയ മുഴുവന്‍ പൊതുമേഖലാ സ്ഥാപനങ്ങളും തുറന്നു പ്രവര്‍ത്തിക്കും, രണ്ടു വര്‍ഷത്തില്‍ ലാഭത്തിലെത്തിക്കും.
 • സംസ്ഥാന വരുമാനത്തിലേക്കുള്ള പൊതുമേഖലയുടെ വിഹിതം എട്ടു ശതമാനമായി വര്‍ദ്ധിപ്പിക്കും.
കെഎസ്ആര്‍ടിസിയ്ക്ക് പ്രത്യേക സാമ്പത്തിക പാക്കേജ്
 • കെഎസ്ആര്‍റ്റിസിയെ മൂന്ന് വര്‍ഷത്തിനുള്ളില്‍ ലാഭത്തിലെത്തിക്കാന്‍ ലക്ഷ്യമിട്ട് പ്രതേ്യക സാമ്പത്തിക- പുനരുജ്ജീവന പാക്കേജ് നടപ്പിലാക്കും.
പരമ്പരാഗത വ്യവസായങ്ങള്‍
 • കേരളത്തിലെ പരമ്പരാഗത വ്യവസായങ്ങളായ കയര്‍, കൈത്തറി, കശുവണ്ടി മേഖലകളുടെ പുനരുജ്ജീവനത്തിന് 10,000 കോടി രൂപയുടെ പ്രത്യേക പാക്കേജ് അവതരിപ്പിക്കും.
 • പരമ്പരാഗത വ്യവസായങ്ങളുടെ സംരക്ഷണത്തിന് പ്രത്യേക വകുപ്പ് രൂപീകരിക്കും.
 • കൈത്തറി, ഖാദി മേഖലകളുടെ പ്രോത്സാഹനത്തിന് സ്‌കൂള്‍, സര്‍ക്കാര്‍ യൂണീഫോമുകള്‍ ഖാദി, കൈത്തറി തുണിയില്‍ നിര്‍ബന്ധമാക്കും.
ഐടി
 • കേരളത്തെ രാജ്യത്തിന്റെ ഐടി തലസ്ഥാനമാക്കി മാറ്റും. കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം നഗരങ്ങളെ ബെംഗളൂരു, ഹൈദരാബാദ് മാതൃകയില്‍ സൈബര്‍ സിറ്റികളാക്കും.
 • എല്ലാ ജില്ലകളിലും അഞ്ചു വര്‍ഷത്തിനുള്ളില്‍ ഐടി പാര്‍ക്കുകള്‍.
തൊഴില്‍
 • മുഴുവന്‍ യുവജനങ്ങള്‍ക്കും വിദ്യാഭ്യാസ യോഗ്യതയ്ക്കനുസരിച്ച് അന്തസ്സാര്‍ന്ന തൊഴില്‍ ലഭ്യമാക്കാന്‍ അഞ്ചു വര്‍ഷം കൊണ്ട് 20 ലക്ഷം തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കും.
 • കേന്ദ്ര ഗവണ്‍മെന്റിന്റെ മുദ്രാ പദ്ധതിയുമായി സഹകരിച്ച് ഒരു ലക്ഷം ചെറുകിട വ്യവസായ സംരഭങ്ങള്‍ തുടങ്ങാന്‍ യുവജനങ്ങള്‍ക്ക് ഈടൊന്നുമില്ലാതെ 10 ലക്ഷം രൂപ വരെ വായ്പ.
 • അഞ്ചു വര്‍ഷത്തില്‍ 1,000 സ്റ്റാര്‍ട്ട് അപ്പുകള്‍. സ്ഥലവും അടിസ്ഥാന സൗകര്യങ്ങളും ഒരു കോടി രൂപ വരെ സബ്‌സിഡിയും സര്‍ക്കാര്‍ നല്‍കും.
 • ഈ പദ്ധതിയുടെ ഭാഗമായി എല്ലാ ജില്ലകളിലും സ്റ്റാര്‍ട്ടപ്പ് വില്ലേജുകള്‍ ആരംഭിക്കും.
 • കേരളത്തിലെ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളെ നേതാജി യുവ വികാസ് കേന്ദ്ര എന്ന പേരില്‍ സ്‌കില്‍ ഡവലപ്‌മെന്റ് സെന്ററുകളായി വികസിപ്പിക്കും.
 • അഞ്ച് വര്‍ഷത്തിനുള്ളില്‍ 10 ലക്ഷം പേര്‍ക്ക് നൈപുണ്യ വികസന പരിശീലനം നല്‍കും. എഞ്ചിനീയറിങ്, പ്രൊഫഷണല്‍ കോഴ്‌സുകള്‍ പഠിച്ചിറങ്ങുന്ന വിദ്യാര്‍ത്ഥികള്‍ക്കായി ഐഐടിയുമായി സഹകരിച്ച് എല്ലാ ജില്ലകളിലും ഇന്‍ക്യുബേഷന്‍ സെന്ററുകള്‍ ആരംഭിച്ച് ഷാര്‍പ്പനിങ് ദി എഡ്ജ് പ്രോഗ്രാം.
 • എല്ലാ വര്‍ഷവും സര്‍ക്കാര്‍ നേതൃത്വത്തില്‍ 10 ദിവസം നീണ്ടുനില്‍ക്കുന്ന ആഗോള തൊഴില്‍ സംഗമങ്ങള്‍ സംഘടിപ്പിക്കും.
 • ഓരോ മേളയിലൂടെയും കുറഞ്ഞത് 50000 പേര്‍ക്ക് ഒറ്റയടിക്ക് തൊഴില്‍ ലഭ്യമാക്കും.
 • എല്ലാ പഞ്ചായത്തുകളിലും കുടുംബശ്രീയുമായി സഹകരിച്ച് ചക്ക, മാങ്ങ, കശുമാങ്ങ തുടങ്ങിയവയില്‍ നിന്നുള്ള മൂല്യ വര്‍ദ്ധിത ഉത്പ്പന്നങ്ങളുടെ നിര്‍മ്മാണ യൂണിറ്റുകള്‍. ഇതു വഴി വീട്ടമ്മമാരായ സ്ത്രീകള്‍ക്ക് തൊഴില്‍ ഉറപ്പാക്കും. ഓരോ യൂണിറ്റുവഴിയും 250 വീട്ടമ്മമാര്‍ക്ക് തൊഴില്‍ ഉറപ്പാക്കും.
 • ചെറുകിട ഇടത്തരം വ്യാപാരികള്‍ അടയ്‌ക്കേണ്ട വില്‍പ്പന നികുതി അവര്‍ക്ക് തന്നെ പലിശയില്ലാ വായ്പയായി നല്‍കുന്ന 1982-83 ലെ ബജറ്റ് നിര്‍ദ്ദേശം നടപ്പിലാക്കാന്‍ സാധിക്കുമോ എന്ന് പരിശോധിക്കും.
 • ചെറുകിട വ്യാപാരികളുടെയും തൊഴിലാളികളുടെയും ക്ഷേമത്തിനായി ഒരു പ്രത്യേക പദ്ധതി ആവിഷ്‌ക്കരിക്കും.
തൊഴിലാളി ക്ഷേമ പദ്ധതികള്‍
 • ചുമട്ടു തൊഴിലാളികള്‍, ഡ്രൈവര്‍മാര്‍ തുടങ്ങിയവര്‍ക്കായി നഗരങ്ങളില്‍ പൂര്‍ണ്ണ സൗകര്യങ്ങളോടുകൂടിയ വിശ്രമ കേന്ദ്രങ്ങള്‍ സ്ഥാപിക്കും.
 • കേന്ദ്ര സര്‍ക്കാരിന്റെ സ്വച്ഛ് ഭാരത് പദ്ധതിയുമായി ചേര്‍ന്ന് ശുചീകരണ തൊഴിലാളികള്‍ക്കായി മാസത്തിലൊരിക്കല്‍ പ്രതേ്യക മെഡിക്കല്‍ ക്യാമ്പ്.
 • പാചക വാതക തൊഴിലാളികള്‍, കര്‍ഷക തൊഴിലാളികള്‍, വീട്ടുജോലിക്കാര്‍, ചെറുകിട വ്യാപാരസ്ഥാപനങ്ങളിലെ തൊഴിലാളികള്‍, ഹോം നഴ്‌സ് എന്നിവര്‍ക്കും ഇഎസ്‌ഐ പദ്ധതി ഏര്‍പ്പെടുത്തും.
 • നഴ്‌സുമാരുടെ കുറഞ്ഞ ശമ്പളം 20,000 രൂപയാക്കി ഉയര്‍ത്തും. ഹോസ്പിറ്റലുകളില്‍ ത്രീ ഷിഫ്റ്റ് സമ്പ്രദായം നടപ്പിലാക്കും.
 • തോട്ടം തൊഴിലാളികളുടെ ക്ഷേമത്തിന് പ്രതേ്യക പദ്ധതികള്‍. തോട്ടം മേഖലയില്‍ മിനിമം കൂലി 500 രൂപയാക്കും.
 • പരമ്പരാഗത സ്വര്‍ണ്ണപണി, ഇരുമ്പു പണി, വാര്‍ക്കപ്പണി എന്നിവ നിലനിര്‍ത്തുന്നതിനും അത്തരം മേഖലയിലെ തൊഴിലാളികളെ പരിരക്ഷിക്കുന്നതിനും പ്രത്യേക പദ്ധതികള്‍.
 • ഇരുമ്പു പണി, മരപ്പണി തൊഴിലാളികളെ തുല്യതാ പരീക്ഷ നടത്തി ഐടിഐ സര്‍ട്ടിഫിക്കറ്റ് നല്‍കി കെഎസ്ആര്‍ടിസി പോലുള്ള പൊതു മേഖലാ സ്ഥാപനങ്ങളില്‍ നിയമിക്കും.
 • കെഎസ്എഫ്ഇ, സഹകരണ ബാങ്ക്, എന്നിവയിലെ അപ്രൈസര്‍ ജോലി ചെയ്യുന്ന പരമ്പരാഗത സ്വര്‍ണ്ണ തൊഴിലാളികളെ ജീവനക്കാരായി പരിഗണിക്കാന്‍ നടപടി സ്വീകരിക്കും.
 • പരമ്പരാഗത സ്വര്‍ണ്ണ തൊഴിലാളികളുടെയും, എണ്ണയാട്ടുതൊഴിലാളികളായ ചക്കാല സമുദായത്തിന്റെയും തൊഴില്‍ സംരക്ഷിക്കുന്നതിനും ആവശ്യമായ പദ്ധതികള്‍ നടപ്പിലാക്കും.
 • വിശ്വകര്‍മ്മജരെ പരമ്പരാഗത തൊഴില്‍ സമൂഹമായി അംഗീകരിച്ച് പരമ്പരാഗത തൊഴില്‍ വിഭാഗത്തിനുള്ള എല്ലാ ആനുകൂല്യങ്ങളും ലഭ്യമാകുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും. ഇതിന്റെ ഭാഗമായി വിശ്വകര്‍മ്മ കമ്മീഷന്‍ റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കും,ശുപാര്‍ശകള്‍ നടപ്പിലാക്കാന്‍ ചര്‍ച്ച ചെയ്യും.
വനിതാ ക്ഷേമം
 • എല്ലാ പഞ്ചായത്തുകളിലും കുടുംബശ്രീ, സ്വാശ്രയ സംഘങ്ങള്‍, സന്നദ്ധസംഘടനകള്‍ എന്നിവയുമായി സഹകരിച്ച് ഉന്നത ഗുണനിലവാരമുള്ള ഭക്ഷ്യ-വിവിധോല്‍പ്പന്ന നിര്‍മ്മാണ യൂണിറ്റുകള്‍ ആരംഭിക്കും. ഖാദി മാതൃകയില്‍ ഇവയ്ക്ക് ബ്രാന്റ് നെയിം നല്‍കി വിവിധ ഏജന്‍സികള്‍വഴി വിതരണം ചെയ്യും.
 • വീട്ടമ്മമാര്‍ക്ക് സീറോ ബഡ്ജറ്റ് ജൈവ പച്ചക്കറി കൃഷി, ടെറസ് കൃഷി, കോഴിവളര്‍ത്തല്‍, പശുവളര്‍ത്തല്‍ എന്നിവയില്‍ പ്രതേ്യക പരിശീലനവും ധനസഹായവും.
 • കേരളമെമ്പാടും അത്യാധുനിക രീതിയിലുള്ള 5,000 സ്ത്രീ സൗഹൃദ ടോയ്‌ലറ്റ് കോംപ്ലക്‌സുകള്‍. ഇവയില്‍ സാനിട്ടറി നാപ്കിന്‍ വെന്‍ഡിങ് മെഷീനുകളും ഡിസ്‌പോസിങ് യൂണിറ്റുകളും ഉണ്ടായിരിക്കും. ഇവയുടെ പരിപാലനം കുടുംബശ്രീയെ ഏല്‍പ്പിക്കും.
 • എല്ലാ നഗരങ്ങളിലും വനിതകള്‍ക്കായി ഷോര്‍ട്ട് സ്റ്റേ ഹോമുകള്‍.
 • ഹോട്ടലുകള്‍, ഷോപ്പിങ് കോംപ്ലക്‌സുകള്‍, തീേയറ്ററുകള്‍, പാര്‍ക്കുകള്‍ എന്നിവിടങ്ങളില്‍ ടോയ്‌ലറ്റ് സംവിധാനം നിര്‍ബന്ധമാക്കും.
 • ഹൈസ്‌കൂള്‍, ഹയര്‍ സെക്കണ്ടറി സ്‌കൂള്‍, കോളേജുകള്‍ ഷോപ്പിങ് കോംപ്ലക്‌സുകള്‍, വാണിജ്യ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ സ്ത്രീകള്‍ക്കായി പ്രതേ്യക മുറികള്‍.
സ്ത്രീ സുരക്ഷ
 • ട്രെയിനികളില്‍ വനിതാ കംപാര്‍ട്ടുമെന്റുകള്‍ കൂട്ടുകയും അവയില്‍ മുഴുവന്‍ സമയവും രണ്ട് ഗാര്‍ഡുമാരുടെ സേവനം ഉറപ്പുവരുത്തുകയും ചെയ്യും.
 • ചെറു നഗരങ്ങള്‍ ഉള്‍പ്പെടെ മുഴുവന്‍ നഗരങ്ങളും 24 മണിക്കൂര്‍ വനിതാ എയ്ഡ് പോസ്റ്റുകള്‍.
 • വനിതാ ഹെല്‍പ്പ് ലൈന്‍ സംവിധാനം കാര്യക്ഷമമായി നടപ്പിലാക്കും. പ്രതേ്യക മൊബൈല്‍ ആപ്ലിക്കേഷന്‍, നിരീക്ഷണ ക്യാമറകള്‍.
 • സ്ത്രീ പീഡന കേസുകളില്‍ ആറു മാസത്തിനുള്ളില്‍ അന്വേഷണവും വിചാരണയും പൂര്‍ത്തിയാക്കും. ജില്ലകളില്‍ ഫാസ്റ്റ്ട്രാക് കോടതികള്‍ സ്ഥാപിക്കും.
 • സ്ത്രീധന നിരോധന നിയമവും, ശൈശവ വിവാഹ നിരോധന നിയമവും കര്‍ശനമായി നടപ്പിലാക്കും.
പട്ടികജാതി ക്ഷേമം
 • 35 ലക്ഷത്തോളം വരുന്ന പട്ടികജാതി വിഭാഗങ്ങളുടെ സമഗ്ര വികസനത്തിനായി: പട്ടിക വിഭാഗ വികസന നയം
 • പട്ടികജാതി- പട്ടിക വര്‍ഗ്ഗ വിഭാഗങ്ങളുടെ സാമൂഹിക-സാമ്പത്തിക ജീവിത നിലവാരത്തെക്കുറിച്ച് 2013-ല്‍ കില പ്രസിദ്ധീകരിച്ച സര്‍വ്വേ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ അധികാരമേറ്റ് മൂന്നു മാസത്തിനുള്ളില്‍ സമഗ്രമായ പട്ടികവിഭാഗ വികസന നയം ആവിഷ്‌ക്കരിക്കും.
 • പട്ടികജാതി-പട്ടികവര്‍ഗ്ഗ കോര്‍പ്പറേഷനുകള്‍ വേര്‍തിരിക്കും
 • പട്ടികജാതി - പട്ടിക വര്‍ഗ്ഗ കോര്‍പ്പറേഷന്‍ വിഭജിച്ച് ആദിവാസികള്‍ക്കും പട്ടികജാതിക്കാര്‍ക്കും പ്രത്യേകം കോര്‍പ്പറേഷന്‍ സ്ഥാപിക്കും.
 • കേന്ദ്ര സാമൂഹിക ക്ഷേമ വകുപ്പുമായി സഹകരിച്ച് എല്ലാ പഞ്ചായത്തുകളിലും മഹാത്മാ അയ്യന്‍കാളിയുടെ പേരില്‍ ഒരു സാമൂഹിക വികസന കേന്ദ്രം സ്ഥാപിക്കും.
 • എസ് സി വിഭാഗങ്ങള്‍ക്കായി ആസൂത്രണം ചെയ്തിട്ടുള്ള എല്ലാ കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ പദ്ധതികളും അര്‍ഹതപ്പെട്ടവരിലേക്ക് എത്തുന്നുവെന്ന് ഈ കേന്ദ്രം ഉറപ്പുവരുത്തും.
 • എല്ലാവിധ സൗകര്യങ്ങളോടും കൂടിയ കായിക പരിശീലന കേന്ദ്രവും ഇതിന്റെ ഭാഗമായി സജ്ജീകരിക്കും.
 • സൗജന്യമായി സര്‍ക്കാര്‍ ബാങ്കിങ് ജോലികള്‍ക്കുള്ള കോച്ചിങ് സെന്ററും ഈ കേന്ദ്രത്തിന്റെ ഭാഗമായിരിക്കും.
ധനകാര്യ വികസന കോര്‍പ്പറേഷന്‍:
 • പട്ടികജാതി വിഭാഗങ്ങളുടെ സാമ്പത്തികവും സാമൂഹികവുമായ സമഗ്ര ഉന്നമനം ലക്ഷ്യമിട്ട് നിലവിലുള്ള പിന്നാക്ക സമുദായ വികസന കോര്‍പ്പറേഷനെ ഒരു ധനകാര്യ വികസന കോര്‍പ്പറേഷനായി പുനസംഘടിപ്പിക്കും, 750 കോടി രൂപ വകയിരുത്തും.
 • പട്ടികജാതി യുവാക്കള്‍ക്ക് സ്വയം തൊഴില്‍-വ്യവസായ സംരംഭങ്ങള്‍ക്കുള്ള ധനസഹായവും വളരെ കുറഞ്ഞ പലിശ നിരക്കിലുള്ള വായ്പാ പദ്ധതികളും.
 • പ്രീമെട്രിക്-പോസ്റ്റ് മെട്രിക് ഹോസ്റ്റലുകള്‍ അത്യാധുനിക രീതിയില്‍ വികസിപ്പിക്കും, പുതിയവ സ്ഥാപിക്കും.
 • എസ് സി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള ലംപ്‌സം ഗ്രാന്റ് 3000 രൂപയാക്കി ഉയര്‍ത്തും.
 • എസ്‌സി വിഭാഗം വിദ്യാര്‍ത്ഥികളെ കലാ-സാംസ്‌കാരിക പ്രവര്‍ത്തനങ്ങളില്‍ മുഖ്യധാരയിലെത്തിക്കും.
 • എല്ലാ ജില്ലകളിലും പട്ടികജാതി-പത്തികവര്‍ഗ്ഗ കോര്‍പ്പറേഷന്റെ കീഴില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സ്ഥാപിച്ച് അതിനെ, മാനേജ്‌മെന്റ് സംവിധാനത്തില്‍ പട്ടികജാതി-പട്ടിക വര്‍ഗ്ഗ വിഭാഗങ്ങള്‍ക്ക് പങ്കാളിത്തം നല്‍കും.
 • വ്യാജ ജാതി സര്‍ട്ടിഫിക്കറ്റുകള്‍ നേടി പട്ടിക വിഭാഗങ്ങളുടെ അവസരങ്ങള്‍ തട്ടിയെടുക്കുന്നത് തടയും
പിന്നാക്ക സമുദായ ക്ഷേമം
 • പിന്നാക്ക സമുദായ വികസന കോര്‍പ്പറേഷനെ ഒരു ധനകാര്യ വികസന കോര്‍പ്പറേഷനാക്കും; 1,000 കോടി രൂപ വകയിരുത്തും
 • സ്വയംതൊഴില്‍, വിദ്യാഭ്യാസ, മൈക്രോഫിനാന്‍സ് വായ്പാപദ്ധതി പലിശ നിരക്ക് പകുതിയാക്കും.
മുന്നാക്ക സമുദായ ക്ഷേമം
 • മുന്നാക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വിഭാഗങ്ങളുടെ പുരോഗതി ലക്ഷ്യമിട്ട് നിലവിലുള്ള മുന്നാക്ക സമുദായ വികസന കോര്‍പ്പറേഷനെ ഒരു ധനകാര്യ വികസന കോര്‍പ്പറേഷനായി പുനഃസംഘടിപ്പിക്കും, 500 കോടി രൂപ നല്‍കും
ന്യൂനപക്ഷ ക്ഷേമം
 • നിലവിലുള്ള കേന്ദ്ര - സംസ്ഥാന ന്യൂനപക്ഷ ക്ഷേമ പദ്ധതികള്‍ കാര്യക്ഷമമായി നടപ്പിലാക്കും
ആദിവാസി ക്ഷേമം
 • കേരളത്തിലെ മുഴുവന്‍ ആദിവാസി കുടുംബങ്ങള്‍ക്കും ഒരേക്കര്‍ കൃഷിഭൂമിയും മികച്ച സൗകര്യങ്ങളോടു കൂടിയ വീടും നല്‍കും. പൂര്‍ത്തിയാകാത്ത വീടുകള്‍ക്ക് സഹായം നല്‍കും.
 • പട്ടിക വര്‍ഗ്ഗക്കാരുടെ ഭൂമി കൈയേറിയവരെ ഒഴിപ്പിക്കും. കൈയേറ്റക്കാരെ തടയും.
 • ആദിവാസി യുവാക്കളുടെ സ്വയം സഹായ സംഘങ്ങള്‍ രൂപീകരിക്കും, തൊഴില്‍ സംരംഭങ്ങള്‍ക്കായി ഒരു ശതമാനം പലിശ നിരക്കില്‍ ഈടില്ലാതെ 25 ലക്ഷം രൂപവരെ ദീര്‍ഘകാല വായ്പ നല്‍കും.
 • ആദിവാസി യുവാക്കള്‍ക്ക് സൗജന്യ ഡ്രൈവിങ് പരിശീലനവും ഓട്ടോറിക്ഷാ വാങ്ങാന്‍ ഒരു ലക്ഷം രൂപ സൗജന്യ സഹായവും നല്‍കും.
 • വിദ്യാഭ്യാസ രംഗത്തുനിന്ന് ആദിവാസി വിദ്യാര്‍ത്ഥികളുടെ കൊഴിഞ്ഞുപോക്ക് തടയാന്‍ പ്രതേ്യക പദ്ധതികള്‍. ആദിവാസി വിദ്യാര്‍ത്ഥികളുടെ ലംസം ഗ്രാന്റും, സ്റ്റൈപ്പന്റും മിനിമം 3,000 രൂപ വീതമാക്കി വര്‍ദ്ധിപ്പിച്ച് ബാങ്ക് അക്കൗണ്ട് വഴി നല്‍കും.
 • വിദേശ പഠനത്തിനാവശ്യമായ ധനസഹായം നല്‍കും.
 • എല്ലാ ആദിവാസി സെറ്റില്‍മെന്റുകളിലേക്കുമുള്ള റോഡുകള്‍ ടാര്‍/ കോണ്‍ക്രീറ്റ് ചെയ്ത് ഗതാഗത യോഗ്യമാക്കും.
 • അടിസ്ഥാന സൗകര്യമില്ലാത്ത മുഴുവന്‍ പട്ടികവര്‍ഗ്ഗ സെറ്റില്‍മെന്റുകളിലും അങ്കണ്‍ വാടികളും, പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളും സ്ഥാപിക്കും.
 • പട്ടിക വര്‍ഗ്ഗ മേഖലകളില്‍ പട്ടിക വര്‍ഗ്ഗ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തും.
 • കേന്ദ്ര വനാവകാശ നിയമവും പെസ ആക്ടും കുറ്റമറ്റ രീതിയില്‍ നടപ്പിലാക്കും.
 • ആദിവാസി മേഖലയെ 5-ാം പട്ടികയില്‍ ഉള്‍പ്പെടുത്തും.
 • ആദിവാസികള്‍ക്കിടയിലെ മദ്യപാന ശീലം ഇല്ലാതാക്കാന്‍ പ്രതേ്യക കര്‍മ്മ പദ്ധതി.
 • വയനാട്ടില്‍ ആദിവാസി പാരമ്പര്യ ചികിത്സ സമ്പ്രദായം അടക്കമുള്ള മെഡിക്കല്‍ കോളേജ് വേഗം പൂര്‍ത്തിയാക്കും.
 • വയനാട്ടില്‍ ആദിവാസികള്‍ക്കായി യൂണിവേഴ്‌സിറ്റി.
 • അട്ടപ്പാടി കേന്ദ്രഭരണ പ്രദേശമാക്കും.
 • പോസ്‌ക്കോ കുറ്റം ചുമത്തി ജയിലില്‍ കഴിയുന്ന ആദിവാസികളെ മോചിതരാക്കും.
 • ആദിവാസി യുവ വ്യവസായ സംരഭകര്‍ക്ക് ജാമ്യ രഹിത വായ്പ അനുവദിക്കും.
 • ആദിവാസി ജനതക്ക് അവര്‍ ജീവിക്കുന്ന ഇടങ്ങളിലെ (വനപ്രദേശങ്ങളിലെ) പ്രകൃതി വിഭവങ്ങളിലെ ഉടമസ്ഥാവകാശം/ പങ്കാളിത്തം ഉറപ്പുവരുത്തും.
സാമൂഹിക സുരക്ഷ - വയോജന സംരക്ഷണം
 • എല്ലാ ക്ഷേമ പെന്‍ഷനുകളും മിനിമം 2000 രൂപയാക്കും. ഒറ്റപ്പെട്ടവര്‍ക്കും വൃദ്ധജനങ്ങള്‍ക്കും പകല്‍ സമയത്ത് വന്നിരിക്കുവാനും വിശ്രമിക്കാനുമുള്ള ശാന്തമായ ഒരു സ്ഥലം, കൗണ്‍സലിങ്, ചികിത്സ അടക്കം സംവിധാനങ്ങളുള്ള വയോ സുരക്ഷാ കേന്ദ്രങ്ങള്‍ എല്ലാ നഗരങ്ങളിലും.
 • കുട്ടികളുടെ ആരോഗ്യ സംരക്ഷണ പദ്ധതികള്‍. കുട്ടികള്‍ക്ക് നേരെയുള്ള പീഡനങ്ങളും ലൈംഗികാതിക്രമങ്ങള്‍ക്കെതിരേയുള്ള നിയമങ്ങള്‍ കര്‍ശനമാക്കും.
 • മാതാപിതാക്കള്‍ നഷ്ടപ്പെട്ട കുട്ടികളുടെയും, മക്കളില്ലാത്ത വയോജനങ്ങളുടെയും സംരക്ഷണത്തിന് പ്രത്യേക പദ്ധതി.
 • ഭിന്നശേഷി വിഭാഗങ്ങളുടെ സമ്പൂര്‍ണ്ണവും സമഗ്രവുമായ ക്ഷേമ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി കര്‍മ്മപദ്ധതി.
വിദ്യാഭ്യാസം
 • കേരളത്തെ രാജ്യത്തിന്റെ വിദ്യാഭ്യാസ ഗവേഷണ തലസ്ഥാനമാക്കാന്‍ ഏ.പി.ജെ. അബ്ദുള്‍കലാം സ്റ്റുഡന്‍സ് വെല്‍ഫെയര്‍ പ്രോഗ്രാം നടപ്പാക്കും.
 • പാഠ്യ പദ്ധതി പൂര്‍ണ്ണമായും പരിഷ്‌കരിച്ച് വിദ്യാഭ്യാസ നിലവാരത്തിന്റെ കാര്യത്തില്‍ വീണ്ടും കേരളത്തെ ഒന്നാമതെത്തിക്കും.
 • യോഗ പാഠ്യപദ്ധതിയുടെ ഭാഗമാക്കും.
 • സംസ്‌കൃത അദ്ധ്യാപകര്‍: എല്‍പി തലം മുതല്‍ എല്ലാ സ്‌കൂളുകളിലും സംസ്‌കൃത അദ്ധ്യാപകരെ നിയമിക്കും.
 • അഞ്ചുവര്‍ഷത്തിനുള്ളില്‍ കേരളത്തിലെ മുഴുവന്‍ സര്‍ക്കാര്‍ സ്‌കൂളുകളേയും അന്താരാഷ്ട്ര നിലവാരത്തിലേയ്ക്ക് ഉയര്‍ത്തും.
 • എല്ലാ സര്‍ക്കാര്‍ സ്‌കൂളുകളിലും അത്യാധുനിക രീതിയിലുള്ള ശുചിമുറികള്‍ സ്ഥാപിക്കും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ മാസംതോറും ഇന്‍സ്‌പെക്ഷന്‍.
 • സ്‌കൂള്‍ ലൈബ്രറി നവീകരണത്തിന് അതീവ പ്രാധാന്യം നല്‍കും. ഹൈസ്‌കൂള്‍ - ഹയര്‍ സെക്കണ്ടറി തലത്തില്‍ ഏറ്റവും കുറഞ്ഞത് 20000 പുസ്തകങ്ങളും യുപി തലത്തില്‍ 10000 പുസ്തകങ്ങളും, എല്‍പി തലത്തില്‍ 5000 പുസ്തകങ്ങളും ഉള്‍പ്പെടുത്തി ലൈബ്രറികള്‍ നവീകരിക്കും. മുഴുവന്‍ സമയ ലൈബ്രേറിയന്‍.
 • എട്ടാം ക്ലാസ് മുതല്‍ എല്ലാ സ്‌കൂളുകളിലും പെണ്‍കുട്ടികള്‍ക്കായി ഗേള്‍സ് റൂം നിര്‍ബന്ധമാക്കും.
 • കോളേജ് വിദ്യാഭ്യാസത്തില്‍ പുതിയ കോഴ്‌സുകള്‍ ഉള്‍പ്പെടുത്തുകയും വിദ്യാഭ്യാസ നിലവാരം ഉയര്‍ത്തുകയും ചെയ്യും. സാമൂഹ്യ ശാസ്ത്ര പഠന വിഷയങ്ങള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കും.
 • എന്‍ഞ്ചിനീയറിങ്് വിദ്യാഭ്യാസ നിലവാരം ഉയര്‍ത്തുവാന്‍ പ്രതേ്യക കര്‍മ്മ പദ്ധതി.
 • എഞ്ചിനീയറിങ് കോളേജിലെ അദ്ധ്യാപകര്‍ക്ക് ഗേറ്റ് സ്‌കോര്‍ നിര്‍ബന്ധമാക്കും. കോളേജുകളില്‍ ഹൈസ്പീഡ് വൈഫൈ ഇന്റര്‍നെറ്റ്. സാമ്പത്തിക പിന്നാക്കക്കാരായ പ്രൊഫഷണല്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് ലാപ്‌ടോപ്പ് വാങ്ങാന്‍ 30000 രൂപ ധനസഹായം.
 • കേരളത്തെ അഞ്ചു വര്‍ഷത്തിനുള്ളില്‍ അന്താരാഷ്ട്ര നിലവാരത്തിലുള്ള റിസര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റ് ഹബ്ബാക്കി മാറ്റാന്‍ സര്‍വ്വകലാശാലകളെ അന്താരാഷ്ട്ര നിലവാരത്തില്‍ പുന:സംഘടിപ്പിക്കും.
 • കേരളത്തിലൊരു അദ്ധ്യാപക സര്‍വ്വകലാശാല സ്ഥാപിക്കും.
 • അനുഷ്ഠാന കലകള്‍, ക്ഷേത്ര കലകള്‍, വാദ്യ കലകള്‍, സംഗീതം, നൃത്തകല, ഫൈന്‍ ആര്‍ട്‌സ് എന്നിവയുടെ സമഗ്ര ഗവേഷണത്തിനും വികസനത്തിനുമായി കേരള കലാമണ്ഡലത്തെ സാംസ്‌കാരിക സര്‍വ്വകലാശാല (കള്‍ച്ചറല്‍ യൂണിവേഴ്‌സിറ്റി) ആയി ഉയര്‍ത്തും.
 • ടെക്‌നിക്കല്‍ സ്‌കൂളുകള്‍, ഐറ്റിഐ, വിഎച്ചഎസ്‌സി വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നിലവാരം ഉയര്‍ത്തും. ഇവയില്‍ പുതിയ കോഴ്‌സുകള്‍ ആരംഭിക്കും.
 • വാര്‍ഷിക വരുമാനം രണ്ടുലക്ഷം രൂപയില്‍ താഴെയുള്ളവര്‍ക്ക് പലിശ രഹിത വിദ്യാഭ്യാസ വായ്പ. നിലവില്‍ മൂന്നു ലക്ഷം രൂപയില്‍ താഴെ വാര്‍ഷിക വരുമാനമുള്ളവരുടെ വിദ്യാഭ്യാസ വായ്പാ കുടിശ്ശിക സര്‍ക്കാര്‍ ഏറ്റെടുക്കും.
ആരോഗ്യ മേഖല
 • അഞ്ചു വര്‍ഷത്തിനുള്ളില്‍ കുറഞ്ഞ വിലയില്‍ മരുന്നുകള്‍ ലഭ്യമാകുന്ന 1000 ജന്‍ ഔഷധി മെഡിക്കല്‍ സ്റ്റോറുകള്‍.
 • മൂന്നു ലക്ഷം രൂപയില്‍ താഴെ വരുമാനമുള്ളവര്‍ക്ക് രണ്ട് മാസത്തിലൊരിക്കല്‍ സൗജന്യ മെഡിക്കല്‍ ചെക്കപ്പ്.
 • കാന്‍സര്‍ മരുന്നുകളും, ഡയാലിസിസും സൗജന്യം.
 • മാരക രോഗികള്‍ക്ക് ചികിത്സാ യാത്രകളുടെ പണം സര്‍ക്കാര്‍ നല്‍കും.
 • വര്‍ഷം 100 രൂപ പ്രീമിയം തുകയില്‍ രണ്ടു ലക്ഷം രൂപയുടെ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിക്ക് രണ്ടുവര്‍ഷത്തിനകം മുഴുവന്‍ കേരളീയര്‍ക്കും.
 • ഭക്ഷണ വസ്തുക്കളില്‍ മായം കലര്‍ത്തുന്നതിനെതിരെ ശക്തമായ നടപടി.
 • രോഗി-ഡോക്ടര്‍, രോഗി-നഴ്‌സ് അനുപാതം ലോക ആരോഗ്യ സംഘടനയുടെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ചാക്കും.
 • പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളിലേയും സര്‍ക്കാര്‍ ആശുപത്രികളിലേയും മുഴുവന്‍ അടിസ്ഥാന സൗകര്യമില്ലായ്മയും ഒരുവര്‍ഷത്തിനുള്ളില്‍ പരിഹരിക്കും.
 • താലൂക്കാശുപത്രികളിലേയും ജില്ലാ ആശുപത്രികളിലേയും ബെഡുകളുടെ എണ്ണം യഥാക്രമം 250ഉം 500മായി ഉയര്‍ത്തും.
 • വാഹനാപകങ്ങളില്‍ പരിക്ക് പറ്റുന്നവര്‍ക്ക് അടിയന്തിര ചികിത്സാസൗകര്യം ലഭ്യമാക്കുന്നതിനായി എല്ലാ താലൂക്ക് ആശുപത്രികളിലും ട്രോമാ കെയര്‍ സംവിധാനം ലഭ്യമാക്കും.
 • എല്ലാ താലൂക്ക് ആശുപത്രികളിലും ജറിയാട്രിക്, പാലിയേറ്റീവ് കെയര്‍ വാര്‍ഡുകള്‍ തുടങ്ങും.
 • നഴ്‌സുമാരുടെ മിനിമം വേതനം 20,000 രൂപയാക്കും ഹൗസ് സര്‍ജന്‍സിക്കാര്‍ക്ക് ന്യായമായ സ്റ്റൈപന്റ് ഉറപ്പുവരുത്തും.
 • ആയുര്‍വേദ ഔഷധ നിര്‍മ്മാണ രംഗത്തിന് ആവശ്യമായ അസംസ്‌കൃത വസ്തുക്കളുടെ ലഭ്യത ഉറപ്പുവരുത്തും. സംസ്ഥാന ആയുര്‍വേദ സസ്യ ബോര്‍ഡ് രൂപീകരിക്കും.
 • കോട്ടക്കലില്‍ ആയുര്‍വേദ സര്‍വ്വകലാശാലയും, അന്താരാഷ്ട്ര നിലവാരത്തിലുള്ള ഗവേഷണകേന്ദ്രവും സ്ഥാപിക്കും. കേരളത്തില്‍ ദേശീയ ആയുര്‍വേദ ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍ സ്ഥാപിക്കും.
 • രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഹോമിയോപ്പതിയുടെ വിശാലമായ സാദ്ധ്യതകള്‍ പൂര്‍ണ്ണമായും പ്രയോജനപ്പെടുത്തും.
 • കളരി, മര്‍മ്മ, സിദ്ധ വൈദ്യത്തിന് അന്താരാഷ്ട്ര തലത്തില്‍ പ്രചാരം കൊടുക്കുവാനുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്യും.
 • കേന്ദ്ര സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തി ഒരു വര്‍ഷത്തിനുള്ളില്‍ തന്നെ കേരളത്തില്‍ എയിംസ് സ്ഥാപിക്കും
മദ്യം, മയക്കു മരുന്ന്
 • സംസ്ഥാന വ്യാപകമായി മദ്യത്തിനും മയക്കുമരുന്നിനുമെതിരായ ബോധവത്കരണ പരിപാടികള്‍ സ്‌കൂള്‍തലം മുതല്‍ സംഘടിപ്പിക്കും.
 • സ്‌കൂള്‍, കോളേജ് കേന്ദ്രീകരിച്ചുള്ള കഞ്ചാവ്, മയക്കുമരുന്ന് മാഫിയകളെ തുടച്ചുനീക്കും.
 • ഘട്ടം ഘട്ടമായി മദ്യ നിരോധനത്തിനുള്ള നടപടികള്‍ സ്വീകരിക്കും. ഇതിന്റെ ആദ്യപടിയെന്നോണം ബിവറേജസ് ഔട്‌ലറ്റുകള്‍ വഴി ലഭ്യമാക്കുന്ന മദ്യത്തിന്റെ അളവ് 250 മില്ലിലിറ്ററാക്കി കുറക്കും. ക്രമത്തില്‍ ബീവറേജസ് ഔട്‌ലെറ്റുകള്‍ പൂട്ടും. പുതിയ ബാറുകള്‍ക്ക് അനുമതി നല്‍കില്ല.
ഗതാഗതം
 • പരിസ്ഥിതി സൗഹൃദവും ചെലവുകുറഞ്ഞതുമായ അതിവേഗ ഗതാഗത സൗകര്യങ്ങള്‍ പ്രോത്സാഹിപ്പിക്കും
 • 600 കി.മീറ്റര്‍ സംസ്ഥാന പാതയെ ദേശീയപാതാ നിലവാരത്തിലേക്കുയര്‍ത്തും.
 • മുടങ്ങിക്കിടക്കുന്ന ബൈപാസ്-മേല്‍പ്പാല പദ്ധതികള്‍ ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കും.
 • മുഴുവന്‍ ദേശീയപാതയേയും രണ്ടു വര്‍ഷത്തിനുള്ളില്‍ ആറ് വരിപ്പാതയാക്കും.
 • പഞ്ചായത്ത് റോഡ് പദ്ധതികളില്‍ കോണ്‍ക്രീറ്റ് റോഡ് നിര്‍മ്മാണം പ്രോത്സാഹിപ്പിക്കും.
 • ദേശീയപാത വികസനത്തിന് ഗുജറാത്ത് മോഡല്‍ ഭൂമിയേറ്റെടുക്കല്‍ നയം.
 • മൈസൂര്‍- സുല്‍ത്താന്‍ബത്തേരി രാത്രിയാത്രാ നിരോധന വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിനേയും ഉള്‍പ്പെടുത്തി കര്‍ണ്ണാടക സര്‍ക്കാരുമായി ചേര്‍ന്ന് പരിഹരിക്കും.
 • ഉള്‍നാടന്‍ ജലഗതാഗതത്തിന് 3000 കോടിരൂപയുടെ പാക്കേജ്.
 • വടക്ക് ഹോസ്ദുര്‍ഗ് മുതല്‍ തെക്ക് പൂവാര്‍ വരെ 560 കിലോമീറ്റര്‍ ദൈര്‍ഘ്യത്തില്‍ വെസ്റ്റ്‌കോസ്റ്റ് കനാലിന്റെ പണി മൂന്നു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കും. ഇതുവഴി അതിവേഗ ഫെറി സര്‍വ്വീസ് ആരംഭിക്കും.
 • അഞ്ചുവര്‍ഷത്തിനുള്ളില്‍ ഉള്‍നാടന്‍ ജലപാത വഴിയുള്ള ചരക്കുനീക്കം 15 ശതമാനമായി ഉയര്‍ത്തും.
 • ഒരു വര്‍ഷത്തിനുള്ളില്‍ പാത ഇരട്ടിപ്പിക്കലും വൈദ്യുതീകരണവും പൂര്‍ത്തീകരിക്കും.
 • കൊച്ചി മെട്രോ, തിരുവനന്തപുരം-കോഴിക്കോട് ലൈറ്റ് മെട്രോ എന്നിവ സമയബന്ധിതമായി പൂര്‍ത്തിയാക്കും.
 • ശബരി പാത, നിലമ്പൂര്‍-നഞ്ചന്‍കോട് പാത, തലശ്ശേരി-മൈസൂര്‍ പാത, എരുമേലി-പുനലൂര്‍-ചെങ്കോട്ട പാത, ഗുരുവായൂര്‍-തിരുനാവായ പാത എന്നിവ അതിവേഗം നിര്‍മ്മാണം ആരംഭിച്ച് പൂര്‍ത്തിയാക്കും.
 • റെയില്‍വേയുമായി സഹകരിച്ച് കൊങ്കണ്‍ മാതൃകയില്‍ റെയില്‍ കോര്‍പ്പറേഷന്‍ രൂപീകരിച്ച് 560 കിലോമീറ്റര്‍ നീളത്തില്‍ ഏഴ് വര്‍ഷത്തിനുള്ളില്‍ കേരളത്തില്‍ അതിവേഗ റെയില്‍പാത നടപ്പിലാക്കും.
 • കാസര്‍കോട്ടുനിന്നും തിരുവനന്തപുരത്തേക്ക് രണ്ടര മണിക്കൂര്‍. പദ്ധതിക്കാവശ്യമായ 80 ശതമാനം തുക മുംബൈ-അഹമ്മദാബാദ് മാതൃകയില്‍ ജപ്പാന്‍ വായ്പയിലൂടെ കണ്ടെത്തും.
ഊര്‍ജ്ജം - വൈദ്യുതി
 • അഞ്ചു വര്‍ഷത്തിനുള്ളില്‍ കേരളത്തെ വൈദ്യുതി മിച്ച സംസ്ഥാനമാക്കി മാറ്റും:
 • വൈദ്യുതിയില്ലാത്ത മുഴുവന്‍ വീടുകളിലും സര്‍ക്കാര്‍ അധികാരമേറ്റ് ആറു മാസത്തിനുള്ളില്‍ വൈദ്യുതി.
 • അഞ്ചു വര്‍ഷത്തിനുള്ളില്‍ 3000 മെഗാവാട്ട് സോളാര്‍ വൈദ്യുതി. അഞ്ചു സ്ഥലങ്ങളില്‍ മെഗാ സോളാര്‍ പാര്‍ക്കുകള്‍.
 • വീടുകള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, വാണിജ്യ കേന്ദ്രങ്ങള്‍, വ്യവസായ സ്ഥാപനങ്ങള്‍ എന്നിവടങ്ങളിലായി സര്‍ക്കാര്‍ സബ്‌സിഡിയോടുകൂടി 10 ലക്ഷം റൂഫ്‌ടോപ്പ് സോളാര്‍ പാനലുകള്‍.
 • അഞ്ചു ഹെക്ടറില്‍ താഴെയുള്ള കാര്‍ഷികാവശ്യങ്ങള്‍ക്കുള്ള വൈദ്യുതി സൗജന്യം. ശേഷിക്കുന്നവര്‍ക്ക് സൗജന്യ വിലയില്‍ വൈദ്യുതി.
 • ഒരു കോടി എല്‍ഇഡി ബള്‍ബുകള്‍ വിതരണം ചെയ്യും.
പൊതുവിതരണം
 • കേരളത്തിലെ പൊതുവിതരണ സമ്പ്രദായം കുറ്റമറ്റതാക്കും
 • മുഴുവന്‍ കുടുംബങ്ങള്‍ക്കും ആറു മാസത്തിനുള്ളില്‍ റേഷന്‍ കാര്‍ഡുകള്‍.
 • മുഴുവന്‍ ബിപിഎല്‍ കുടുംബങ്ങള്‍ക്കും സൗജന്യമായും, എപിഎല്‍ വിഭാഗക്കാര്‍ക്ക് അഞ്ചു രൂപ നിരക്കിലും അരി.
 • സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്റെ പ്രവര്‍ത്തനം കാര്യക്ഷമമാക്കും.
 • റേഷന്‍ കടകളെ മികച്ച രീതിയില്‍ ആധുനികവല്‍ക്കരിക്കും.
 • കൂടുതല്‍ ന്യായവില സ്റ്റോറുകളും, മാവേലി സ്റ്റോറുകളും.
 • ആരാധനാലയങ്ങള്‍, സന്നദ്ധസേവാ സംഘടനകള്‍, ആശ്രമങ്ങള്‍ എന്നിവയുടെ സഹകരണത്തോടെ എല്ലാ നഗരങ്ങളിലും സൗജന്യമായി ഭക്ഷണം നല്‍കുവാന്‍ പദ്ധതി.
പരിസ്ഥിതി
 • രാജ്യത്തെ ആദ്യത്തെ കാര്‍ബണ്‍ രഹിത സംസ്ഥാനമാക്കി മാറ്റും
 • അധികാരമേറ്റ് മൂന്ന് മാസത്തിനുള്ളില്‍ പരിസ്ഥിതിയുടെ ഇന്നത്തെ അവസ്ഥയെപ്പറ്റി ധവളപത്രം ഇറക്കും.
 • മുന്‍ സര്‍ക്കാരുകളുടെ പരിസ്ഥിതി വിരുദ്ധമായ എല്ലാ ഉത്തരവുകളും പുന:പരിശോധിക്കും. വേണ്ടിവന്നാല്‍ റദ്ദാക്കും.
 • മുഴുവന്‍ പാറമടകളെക്കുറിച്ചും അനേ്വഷണം നടത്തും. മാനദണ്ഡങ്ങള്‍ ലംഘിച്ചവയുടെ ലൈസന്‍സ് റദ്ദാക്കും.
 • അഞ്ചു വര്‍ഷംകൊണ്ട് അഞ്ചു കോടി മരങ്ങള്‍ വച്ചുപിടിപ്പിക്കും.
 • ജനകീയ സംരംഭമായ ഈ പദ്ധതിയുടെ നടത്തിപ്പിന് പ്രതേ്യക വകുപ്പ്തന്നെ രൂപീകരിക്കും.
 • കേരളത്തിലെ 44 നദികളുടേയും സംരക്ഷണത്തിനായി നദീതട വികസന അതോറിറ്റി രൂപീകരിക്കും.
 • എല്ലാ പഞ്ചായത്തുകളിലും തണ്ണീര്‍ത്തടങ്ങളുടെ (കുളങ്ങള്‍, തോട്, കനാല്‍, അരുവി, പുഴ) ഡാറ്റാ ബെയ്‌സ് തയ്യാറാക്കും. ഇവയുടെ പരിപാലന ഉത്തരവാദിത്വം പഞ്ചായത്തിനാക്കും.
 • തണ്ണീര്‍ത്തട പുനരുദ്ധാരണത്തിന് പ്രതേ്യക മിഷന്‍. എല്ലാ കുളവും, അരുവിയും, കനാലും, പുഴയും രണ്ട് വര്‍ഷംകൊണ്ട് പുനരുദ്ധരിക്കും.
 • കാവുകളുടെ സംരക്ഷണത്തിന് പ്രതേ്യക കര്‍മ്മപദ്ധതി.
 • പ്രകൃതി സംരക്ഷണം ബിരുദതലം വരെ നിര്‍ബന്ധിത പഠനവിഷയമായി പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തും. കുന്നുകള്‍ സംരക്ഷിക്കാന്‍ നിയമം ആറു മാസത്തിനകം.
 • 2008ന് ശേഷം നികത്തിയ നെല്‍പ്പാടങ്ങളും തണ്ണീര്‍ത്തടങ്ങളും തിരിച്ചുപിടിച്ച് പൂര്‍വ സ്ഥിതിയിലാക്കും.
 • ഓരോ പഞ്ചായത്തിലും പ്രകൃതി സംരക്ഷണത്തിന് വേണ്ടി യുവകര്‍മ്മ സേനകള്‍.
ടൂറിസം
 • അഞ്ചു വര്‍ഷത്തിനുള്ളില്‍ ടൂറിസം വരുമാനം 60,000 കോടി രൂപയാക്കി ഉയര്‍ത്തും.
 • ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ അന്താരാഷ്ട്ര നിലവാരത്തിലാക്കും.
 • മുഴുവന്‍ ആരാധനാലയങ്ങളേയും ഉള്‍പ്പെടുത്തി തീര്‍ത്ഥാടന സര്‍ക്ക്യൂട്ടുണ്ടാക്കും.
 • മെഡിക്കല്‍ ടൂറിസം പരമാവധി പ്രയോജനപ്പെടുത്താന്‍ മെഡിക്കല്‍ ടൂറിസം സര്‍ക്കിള്‍ തയ്യാറാക്കും.
 • പ്രധാനപ്പെട്ട ടൂറിസ്റ്റ് ജില്ലകളില്‍ ടൂറിസം കേന്ദ്രങ്ങളെ ബന്ധപ്പെടുത്തി എ സി ലോ ഫ്‌ളോര്‍ ലിങ്ക് ബസ് സര്‍വ്വീസുകള്‍.
നഗരവികസനം
 • ദേശീയ പദ്ധതികളില്‍പ്പെടാത്ത സംസ്ഥാനത്തെ 50 നഗരങ്ങളുടെ വികസനത്തിനായി പ്രതേ്യക പദ്ധതി. ഇവയെ മാതൃകാ നഗരങ്ങളാക്കും.
 • ചേരി നിര്‍മ്മാര്‍ജ്ജനത്തിന് സമഗ്ര പദ്ധതി. ചേരികളില്‍ രണ്ട് വര്‍ഷത്തിനുള്ളില്‍ ആധുനിക സൗകര്യത്തോടുകൂടിയ 1000 ഫഌറ്റ് സമുച്ചയങ്ങള്‍.
 • ചേരി നിവാസികളുടെ സ്വയം സഹായ സംഘങ്ങള്‍ക്ക് സംരംഭങ്ങള്‍ തുടങ്ങാന്‍ ഒരു ശതമാനം പലിശ നിരക്കില്‍ 25 ലക്ഷം രൂപവരെ വായ്പ.
 • ഡ്രെയിനേജ് സംവിധാനങ്ങള്‍ അത്യാധുനിക രീതിയില്‍ പുനഃസംഘടിപ്പിക്കും.
 • നഗരങ്ങളുടെ മാസ്റ്റര്‍ പദ്ധതികള്‍ നടപ്പിലാക്കും.
 • സ്ട്രീറ്റ് ലൈറ്റ് സംവിധാനം പൂര്‍ണ്ണമായും സോളാര്‍-എല്‍ഇഡി സംവിധാനത്തിലാക്കും.
 • എല്ലാ നഗരസഭകളിലും സൗജന്യവൈഫൈ സൗകര്യം.
 • മാലിന്യ നിര്‍മ്മാര്‍ജ്ജനത്തിന് ഉറവിട മാലിന്യ സംസ്‌കരണ പദ്ധതി വ്യാപകമാക്കും.
 • എയ്‌റോബിക് കമ്പോസ്റ്റ്, ബയോഗ്യാസ് പ്ലാന്റുകളുടെ സബ്‌സിഡിയും പ്രോത്സാഹനവും വര്‍ദ്ധിപ്പിക്കും.
 • മാലിന്യങ്ങളില്‍നിന്ന് ദിവസേന 1000 ടണ്‍ ജൈവവളം ഉല്‍പ്പാദിപ്പിക്കും.
 • നഗരങ്ങളിലും ജംഗ്ഷനിലും വേസ്റ്റ്ബിന്നുകള്‍. പ്ലാസ്റ്റിക് മാലിന്യ ശേഖരണത്തിന് കുടുംബശ്രീകളുമായി ചേര്‍ന്ന് പദ്ധതികള്‍.
കലാ-സാംസ്‌കാരികം, സിനിമ
 • സിനിമാ മേഖലയുടെ സമഗ്ര വികസനത്തിന് അടൂര്‍ ഗോപാലകൃഷ്ണന്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പിലാക്കും.
 • കൈരളി-ശ്രീ മാതൃകയില്‍ എല്ലാ ജില്ലകളിലും മള്‍ട്ടിപ്ലക്‌സ് തീയേറ്ററുകള്‍.
 • സിനിമാ നിര്‍മ്മാണ സബ്‌സിഡി 10 ലക്ഷം രൂപയാക്കും.
 • അനുഷ്ഠാന കലകള്‍, ക്ഷേത്ര കലകള്‍, വാദ്യ കലകള്‍, സംഗീതം, നൃത്തകല, ഫൈന്‍ ആര്‍ട്‌സ് എന്നിവയുടെ സമഗ്ര ഗവേഷണത്തിനും വികസനത്തിനുമായി കേരള കലാമണ്ഡലത്തെ സാംസ്‌കാരിക സര്‍വ്വകലാശാല (കള്‍ച്ചറല്‍ യൂണിവേഴ്‌സിറ്റി) ആയി ഉയര്‍ത്തും.
 • സാഹിത്യ അക്കാദമി, ഫോക്‌ലോര്‍ അക്കാദമി എന്നിവ മികച്ച രീതിയില്‍ പുനഃ
 • എല്ലാ വര്‍ഷവും അന്താരാഷ്ട്ര സംഗീത, നാടക, പുസ്തകോത്‌സങ്ങള്‍.
ക്ഷേത്രങ്ങള്‍
 • വിശ്വാസികളേയും ഹിന്ദു സംഘടനകളേയും ഉള്‍പ്പെടുത്തിക്കൊണ്ടുള്ള രീതിയില്‍ ക്ഷേത്ര ഭരണ സംവിധാനം പുനഃസംഘടിപ്പിക്കും.
 • ജീര്‍ണ്ണാവസ്ഥയിലുള്ള ക്ഷേത്രങ്ങളുടെ പുനരുജ്ജീവനത്തിന് പ്രത്യേക പാക്കേജ്.
 • ക്ഷേത്രം ശാന്തി, മറ്റു ജീവനക്കാര്‍ക്ക് മാന്യമായ വേതനവും, സംരക്ഷണവും ഉറപ്പുവരുത്തും.
 • ജാതി ഭേദമന്യേ മുഴുവന്‍ ആളുകള്‍ക്കും വേദ പഠനം ലഭ്യമാക്കാന്‍ ക്ഷേത്രങ്ങളിലെല്ലാം വേദപഠനകേന്ദ്രങ്ങള്‍.
 • ശബരിമലയെ ദേശീയ തീര്‍ത്ഥാടനകേന്ദ്രമായി പ്രഖ്യാപിക്കുവാനുള്ള നടപടികള്‍ സ്വീകരിക്കും.
 • ക്ഷേത്രഭരണത്തെപ്പറ്റിയുള്ള ജസ്റ്റീസ് കെ. പി. ശങ്കരനാരായണന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കും.
ക്രമസമാധാനം / ആഭ്യന്തര സുരക്ഷ
 • പോലീസ് സംവിധാനത്തില്‍ ക്രമസമാധാന വിഭാഗവും കുറ്റാനേ്വഷണ വിഭാഗവും വേര്‍തിരിക്കും. ഇതുവഴി പോലീസ് സംവിധാനത്തിന്റെ കാര്യക്ഷമത ഉറപ്പുവരുത്താനാകും.
 • കള്ളക്കടത്ത്, തീവ്രവാദം എന്നീ വിഷയങ്ങളില്‍ കര്‍ശന നടപടി സ്വീകരിക്കും. ക്വട്ടേഷന്‍, ഗുണ്ടാ സംഘങ്ങളെ പൂര്‍ണ്ണമായും ഇല്ലാതാക്കും. 24 മണിക്കൂര്‍ അഴിമതി വിരുദ്ധ ഹെല്‍പ് ലൈന്‍. മാറാട് കേസ് സിബിഐ പുനരനേ്വഷണത്തിന് കൈമാറും.
പ്രവാസിക്ഷേമം
 • നോര്‍ക്കാ വകുപ്പിന്റെ പ്രവര്‍ത്തനം കാര്യക്ഷമമാക്കും.
 • കേന്ദ്ര വിദേശകാര്യ വകുപ്പിന്റെ ഒരു എമര്‍ജെന്‍സി സെല്‍ നോര്‍ക്കയുമായി ബന്ധപ്പെടുത്തി രൂപീകരിക്കും. പ്രവാസജീവിതം അവസാനിപ്പിച്ച് വരുന്നവര്‍ക്ക് സ്വയം തൊഴില്‍- വ്യവസായ സംരംഭങ്ങള്‍ ആരംഭിക്കുന്നതിനായി കുറഞ്ഞ പലിശ നിരക്കില്‍ പ്രത്യേക വായ്പാ പദ്ധതികള്‍.
മറ്റ് പദ്ധതികള്‍
 • ഗവണ്‍മെന്റ് അധികാരമേറ്റ് ഒരു വര്‍ഷത്തിനുള്ളില്‍ തന്നെ പാചകവാതക പൈപ്പ് ലൈന്‍ പദ്ധതി പൂര്‍ത്തീകരിക്കും.
 • വിഴിഞ്ഞം, കൊച്ചി, ബേപ്പൂര്‍, അഴീക്കല്‍ തുറമഖങ്ങളെകൂടാതെ മറ്റ് പ്രധാന ഇടത്തര തുറമുഖങ്ങളായ നീണ്ടകര, ആലപ്പുഴ എന്നിവയേയും കേന്ദ്രസര്‍ക്കാരിന്റെ സാഗര്‍മാല പദ്ധതിയില്‍ ഉള്‍പ്പെടുത്തി വികസിപ്പിക്കുവാനുള്ള നടപടികള്‍ സ്വീകരിക്കും.
 • എല്ലാ പഞ്ചായത്തിലും ശ്മശാന സൗകര്യം ലഭ്യമാക്കും
 • മിനിമം ഗവര്‍മെന്റ് മാക്‌സിമം ഗവേര്‍ണന്‍സ് എന്ന ആശയം നടപ്പിലാക്കും.
 • മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫിന്റെ എണ്ണം നാലായി കുറയ്ക്കും.
 • വിമുക്തഭടന്മാര്‍ക്കായുള്ള ആര്‍മി കാന്റീനുകളില്‍ വാറ്റ് പൂര്‍ണ്ണമായും നിര്‍ത്തും.
 • കൊച്ചി തുറമുഖം നേരിടുന്ന പ്രതിസന്ധികളും പോരായ്മകളും പരിഹരിച്ച് വല്ലാര്‍പാടം പദ്ധതിയുള്‍പ്പെടെ ലാഭകരമാക്കി തീര്‍ക്കും.
 • തെരുവ് നായ ശല്യം പൂര്‍ണ്ണമായും ഇല്ലാതാക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.