അമിത് ഷാ തിരുവനന്തപുരത്ത്

Saturday 30 April 2016 10:44 pm IST

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ക്കായി ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്ഷാ തിരുവനന്തപുരത്തെത്തി. ഇന്ന് രാവിലെ 9 ന് ബിജെപി സംസ്ഥാന നേതാക്കളുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും രാവിലെ 10 ന് സെന്റ് ജോസഫ്‌സ് സ്‌കൂളില്‍ തിരുവനന്തപുരം, കഴക്കൂട്ടം, നേമം, വട്ടിയൂര്‍ക്കാവ് ബൂത്ത് കമ്മിറ്റി ഭാരവാഹികളുടെ യോഗത്തില്‍ അമിത്ഷാ പങ്കെടുക്കും. ഉച്ചയ്ക്ക് 2 ന് കൊട്ടാരക്കരയില്‍ നടക്കുന്ന പൊതു സമ്മേളനത്തെ അദ്ദേഹം അഭിസംബോധന ചെയ്യും. വൈകുന്നേരം അരുവിക്കരയിലെ ബിജെപി സ്ഥാനാര്‍ത്ഥി രാജസേനന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായുള്ള പൊതുസമ്മേളനം ആര്യനാട് ജംഗ്ഷനില്‍ ഉദ്ഘാടനം ചെയ്യും. വൈകുന്നേരം 5 ന് കഴക്കൂട്ടത്തെ ബിജെപി സ്ഥാനാര്‍ത്ഥി വി.മുരളീധരന്റെ തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായുള്ള പൊതുസമ്മേളനം ടെക്‌നോപാര്‍ക്കിന് സമീപമുള്ള ഗ്രൗണ്ടില്‍ ഉദ്ഘാടനം ചെയ്യും. കൊട്ടാരക്കര, കുണ്ടറ, പത്തനാപുരം നിയോജക മണ്ഡലങ്ങളില്‍ നിന്നുമായി 25000 പ്രവര്‍ത്തകര്‍ കൊട്ടാരക്കര കണ്‍വെന്‍ഷനില്‍ പങ്കെടുക്കും. ഉച്ചയ്ക്ക് 2.30ന് പ്രത്യേക ഹെലികോപ്ടറില്‍ കൊട്ടാരക്കര സെന്റ് ഗ്രിഗോറിയസ് കോളേജ് ഗ്രൗണ്ടിലിറങ്ങുന്ന അദ്ദേഹത്തെ ബിജെപി ജില്ലാ-മണ്ഡലം നേതാക്കള്‍ ചേര്‍ന്ന് സ്വീകരിക്കും. ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ അദ്ദേഹത്തിനൊപ്പമുണ്ടാകും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.