കണ്ണൂര്‍: എന്‍ഡിഎ കണ്ണൂര്‍ മണ്ഡലം സ്ഥാനാര്‍ത്ഥി കെ.ജി.ബാബുവിന്റെ തെരഞ്ഞെടുപ്പ് വിജയത്തിനായി തയ്യില്‍ മൈതാനപ്പള്ള മേഖല കുടുംബസംഗമം തയ്യില്‍ വാര്‍ധ യുപി സ്കൂളില്‍ നടന്നു. വാര്‍ഡ് പ്രസിഡണ്ട് എ.സനല്‍ കുമാറിന്റെ അധ്യക്ഷതയില്‍ നടന്ന പരിപാടി ബിജെപി സംസ്ഥാന സമിതിയംഗം എ.ദാമോദരന്‍ ഉദ്ഘാടനം ചെയ്തു. സ്ഥാനാര്‍ത്ഥി കെ.ജി.ബാബു, പാര്‍ട്ടി ജില്ലാ ജനറല്‍ സെക്രട്ടറി കെ.കെ.വിനോദ് കുമാര്‍ എന്നിവര്‍ സംസാരിച്ചു. വി.ഗിരിധരന് സ്വാഗതവും എം.ശ്രീജിത്ത് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: