ആലപ്പുഴ: ആലപ്പുഴയിൽ ഹൗസ്ബോട്ട് കത്തി നശിച്ചു. അപകടകത്തിൽ ആളപായമില്ല. ആര്യാട് ചെമ്പൻതറയിൽ വച്ചാണ് സംഭവം. ബോട്ടിലെ ഇൻവെർട്ടർ ഷോർട്ട് സർക്യൂട്ടായതാണ് തീപിടിത്തത്തിനുള്ള കാരണം.
തീപിടുത്തത്തെ തുടർന്ന് ഹൗസ് ബോട്ടിലുണ്ടായിരുന്ന ഗ്യാസ് സിലിണ്ടറും പൊട്ടിത്തെറിച്ചു. മൂന്നുനിലകളുള്ള ബോട്ടിൽ ഒമ്പത് യാത്രക്കാരുണ്ടായിരുന്നു. ഉടൻ തന്നെ ബോട്ടിലുണ്ടായിരുന്ന ജീവനക്കാർ യാത്രക്കാരെ പുറത്തേക്ക് മാറ്റിയതിനാൽ ദുരന്തം ഒഴിവായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: