കോഴിക്കോട്: അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്ക് സാമൂഹ്യ സുരക്ഷ ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച ഇഎസ്ഐ പദ്ധതിയില്‍ കേരളത്തിലെ ചുമട്ടുതൊഴിലാളികളെയും ഉള്‍പ്പെടുത്തണമെന്ന് ബിഎംഎസ് ജില്ലാ ജോയിന്റ് സെക്രട്ടറി അരിക്കോത്ത് രാജന് അഭിപ്രായപ്പെട്ടു. ചുമട് മസ്ദൂര്‍സംഘം ബിഎംഎസ് കോഴിക്കോട് കിഡ്സണ്‍ കോര്‍ണറില്‍ സംഘടിപ്പിച്ച സായാഹ്ന ധര്‍ണ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. തൊഴിലാളികള്‍ക്ക് ഗുണകരമായ പല പദ്ധതികളും കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടും അതൊന്നും നടപ്പില്‍ വരുത്തുവാന്‍ വേണ്ടത്ര താല്‍പ്പര്യം സംസ്ഥാന സര്‍ക്കാര്‍ കാണിക്കുന്നില്ല. ഇത് തികച്ചും തൊഴിലാളി വിരുദ്ധവും വഞ്ചനാപരവുമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
യൂണിയന് വൈസ് പ്രസിഡന്റ് എ.സി. വിനോദന്‍ അദ്ധ്യക്ഷത വഹിച്ചു. കെ.പി. സുനില്‍കുമാര്‍, കെ.ചന്ദ്രഹാസന്‍, കെ. പ്രേമരാജന്‍, സി. കെ. വാസു, കെ.പി. രാജഗോപാലന്‍ എന്നിവര്‍ സംസാരിച്ചു. യൂണിയന് ജനറല്‍ സെക്രട്ടറി പി. പരമേശ്വരന് സ്വാഗതം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: