കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടര്‍ പട്ടിക പ്രകാരം ജില്ലയില്‍ ആകെയുള്ളത് 23,59,731 വോട്ടര്‍മാര്‍. പട്ടികയില്‍ പേര് ചേര്‍ക്കുന്നതിന്റെ അവസാനദിവസമായ ഏപ്രില്‍ 19ന് ഓണ്‍ലൈനായി എന്റോള്‍ ചെയ്തവരെക്കൂടി ഉള്‍പ്പെടുത്തി തയ്യാറാക്കിയ അന്തിമപട്ടിക പ്രകാരമാണിത്.
ഇതില്‍ 12,24,324 പേര് സ്ത്രീകളും 11,35,407 പേര് പുരുഷന്മാരുമാണ്. ഇവരെ കൂടാതെ 8091 സര്‍വീസ് വോട്ടര്‍മാരും ജില്ലയിലുണ്ട്.
13 മണ്ഡലങ്ങളിലായി 6630 പുരുഷന്മാരും 283 സ്ത്രീകളുമടക്കം 6913 പ്രവാസി വോട്ടര്‍മാരാണ് ജില്ലയിലുള്ളത്. കുറ്റിയാടിയിലാണ് ഏറ്റവും കൂടുതല്‍ പ്രവാസി വോട്ടര്‍മാര്‍- 2654 പുരുഷന്മാരും 49 സ്ത്രീകളുമുള്‍പ്പെടെ 2703 പേര്. ഏറ്റവും കുറവ് പ്രവാസികള്‍ കുന്നമംഗലം മണ്ഡലത്തിലാണ്. 101 പുരുഷന്മാരും 12 സ്ത്രീകളുമടക്കം 113 പേര്.
കേന്ദ്ര സുരക്ഷാ സൈനികര്‍, സംസ്ഥാനത്തിനു പുറത്ത് സേവനമനുഷ്ഠിക്കുന്ന പോലീസുകാര്‍, കേന്ദ്ര ജീവനക്കാര്‍ തുടങ്ങി ജില്ലയിലുള്ള 8091 സര്‍വീസ് വോട്ടര്‍മാരില്‍ 6003 പേര് പുരുഷന്മാരും 2088 പേര് സ്ത്രീകളുമാണ്. ബാലുശ്ശേരി നിയോജക മണ്ഡലത്തിലാണ് ഏറ്റവും കൂടുതല്‍ സര്‍വീസ് വോട്ടര്‍മാരുള്ളത്- 1493. 1082 പുരുഷന്മാരും 411 സ്ത്രീകളും. ഏറ്റവും കുറവ് കോഴിക്കോട് സൗത്തില്‍. 151 പുരുഷന്മാരും 55 സ്ത്രീകളുമുള്‍പ്പെടെ 206 പേര്.
മണ്ഡലം തിരിച്ചുള്ള ആകെ വോട്ടര്‍മാരുടെ എണ്ണം ചുവടെ (സര്‍വീസ് വോട്ടര്‍മാര്‍ ഒഴികെ)-
വടകര: പുരുഷന്മാര് : 75202, സ്ത്രീകള്‍ : 83307, ആകെ : 158509. കുറ്റിയാടി: പുരുഷന്മാര് : 88638, സ്ത്രീകള്‍ : 95577, ആകെ : 184215 നാദാപുരം: പുരുഷന്മാര് : 99377, സ്ത്രീകള്‍ : 101980, ആകെ : 201357. കൊയിലാണ്ടി: പുരുഷന്മാര് : 87433,സ്ത്രീകള്‍ : 100180, ആകെ : 187613. പേരാമ്പ്ര: പുരുഷന്മാര് : 85817, സ്ത്രീകള്‍ : 92945, ആകെ : 178762. ബാലുശ്ശേരി: പുരുഷന്മാര് : 99477, സ്ത്രീകള്‍ : 108697, ആകെ : 208174. എലത്തൂര്‍: പുരുഷന്മാര് : 88966, സ്ത്രീകള്‍ : 98426, ആകെ : 187392. കോഴിക്കോട് നോര്‍ത്ത്: പുരുഷന്മാര് : 79754, സ്ത്രീകള്‍ : 89349, ആകെ : 169103. കോഴിക്കോട് സൗത്ത്: പുരുഷന്മാര് : 71610, സ്ത്രീകള്‍ : 77238, ആകെ : 148848. ബേപ്പൂര്‍: പുരുഷന്മാര് : 92404, സ്ത്രീകള്‍ : 98484, ആകെ : 190888. കുന്ദമംഗലം: പുരുഷന്മാര് : 101515, സ്ത്രീകള്‍ : 107876, ആകെ : 209391. കൊടുവളളി: പുരുഷന്മാര് : 82550, സ്ത്രീകള്‍ : 84930, ആകെ : 167480. തിരുവമ്പാടി: പുരുഷന്മാര് : 82664, സ്ത്രീകള്‍ : 85335,ആകെ : 167999.
പ്രതികരിക്കാൻ ഇവിടെ എഴുതുക: