ബാലുശ്ശേരി: ബിജെപി കോട്ടൂര്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പ് കണ്വെന്ഷന് നിയോജകമണ്ഡലം പ്രസിഡണ്ട് എന്‍.പി രാമദാസ് ഉദ്ഘാടനം ചെയ്തു. പൊന്നൂര് ഉണ്ണികൃഷ്ണന് അധ്യക്ഷതവഹിച്ചു. ബാലഗോകുലം മുന്‍ സംസ്ഥാന അധ്യക്ഷന്‍ ടി.പി രാജന്‍മാസ്റ്റര്‍ മുഖ്യ പ്രഭാഷണം നടത്തി. ദേശീയ ജനാധിപത്യസംഖ്യം ബിജെപി സ്ഥാനാര്‍ത്ഥി പി.കെ സുപ്രന്, സി.കെ ബാലകൃഷ്ണന്, സുഗീഷ് കൂട്ടാലിട, രാജേഷ്കായണ്ണ, സി.കെ സുഭാഷ്, പൂമഠം രാഘവന്, എന്നിവര്‍ സംസാരിച്ചു. എം.ടി മാധവന് സ്വാഗതവും വള്ള്യാട്ട് ബാലന് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: