രണ്ടാമത് ലണ്ടന്‍ ഹിന്ദുമത പരിഷത്തിനു തുടക്കം

Monday 2 May 2016 5:35 pm IST

ലണ്ടല്‍: രണ്ടാമത് ലണ്ടന്‍ ഹിന്ദുമത പരിഷത്തിനു തുടക്കമായി .ഞായറാഴ്ച രാവിലെ 10 ന് നടന്ന ഭക്തി നിര്‍ഭരമായ ചടങ്ങില്‍ ഗണപതി ഹവനത്തോടെ തുടങ്ങിയ ചടങ്ങുകള്‍ക്ക് ലണ്ടന്‍ ഹിന്ദു ഐക്യവേദി ചെയര്‍മാന്‍ തെക്കുമുറി ഹരിദാസ് കൊടിയേറ്റ കര്‍മ്മം നിര്‍വ്വഹിച്ചു .ലണ്ടന്‍ ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തില്‍ ഒട്ടുമിക്ക ഹിന്ദു സമാജങ്ങളുടെയും സഹകരണത്തോടെയാണ് ഹിന്ദുമത പരിഷതിന്നു കൊടിയേറിയത്. വേദിയില്‍ നിര്‍മിച്ച താല്കാലിക ഗുരുവായൂരപ്പന്‍ ക്ഷേത്രത്തില്‍ ഉഷപൂജയും കൊടിപൂജയും നടത്തി. 11 മണിമുതല്‍ വിവിധ കലാ സാംസ്‌കാരിക പരിപാടികള്‍ നടന്നു. കഥകളി, നൃത്തനൃത്ത്യങ്ങള്‍ തുടങ്ങി നിരവധി പരിപാടികള്‍ ആണ് രണ്ടാമത് ഹിന്ദുമത പരിഷത്തില്‍ നടക്കുന്നത്. പരിഷത്തില്‍ പങ്കെടുക്കാന്‍ വരുന്നവര്‍ക്ക് സൗജന്യമായി വിപുലമായ ഭക്ഷണവും ഒരുക്കിയിട്ടുണ്ട്. ശില്പി രാജന്‍ പന്തല്ലൂരാണ് കൊടിമരം നിര്‍മ്മിച്ചത്. പരിഷത്തിലെ പ്രധാന പ്രഭാഷണം നടത്തുന്ന സ്വാമി ചിദാനന്ദപുരി കഴ്ിഞ്ഞ ദിവസം ലണ്ടനില്‍ എത്തി . സ്വാമിജിക്ക് ഗാറ്റ് വിക്ക് എയര്‍പോര്‍ട്ടില്‍ വിവിധ ഹൈന്ദവ സമാജങ്ങളുടെ നേതൃത്വത്തില്‍ ഉജ്വലമായ വരവേല്പ്പ് നല്‍കി .സാംസ്‌ക്കാരിക സമ്മേളനത്തോടെ ഈ വര്‍ഷത്തെ പരിഷത്തിനു സമാപനമാകും .

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.