വിജയ് മല്യ രാജ്യസഭാംഗത്വം രാജിവച്ചു

Monday 2 May 2016 6:46 pm IST

ന്യൂദല്‍ഹി: വിവാദ മദ്യ വ്യവസായി വിജയ് മല്യ രാജ്യസഭാംഗത്വം രാജിവച്ചു. രാജ്യസഭാധ്യക്ഷന് മല്യ തന്റെ രാജിക്കത്ത് കൈമാറിയതായാണ് വിവരം. നേരത്തെ, മല്യയുടെ അംഗത്വം റദ്ദാക്കണമെന്ന് രാജ്യസഭാ എത്തിക്‌സ് കമ്മിറ്റി ശുപാര്‍ശ ചെയ്തിരുന്നു. വിവിധ ബാങ്കുകളില്‍ 9,000 കോടി രൂപ വായ്പ തിരിച്ചടയ്ക്കാതിരുന്നതിനെ തുടര്‍ന്ന് രാജ്യംവിട്ട മല്യ ഇപ്പോള്‍ ബ്രിട്ടനിലാണുള്ളത്. ഇതേതുടര്‍ന്ന് മല്യക്കെതിരേ ജാമ്യമില്ലാ വാറന്റ് നിലവിലുണ്ട്്. കൂടാതെ, മല്യയുടെ പാസ്‌പോര്‍ട്ട് റദ്ദാക്കുകയും ചെയ്തിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.