കൊടോളിപ്രം: കൊടോളിപ്രം ഗവ. എല്‍പി സ്കൂളില്‍ നടന്ന പൂര്‍വവിദ്യാര്‍ഥി സംഗമം കൊച്ചിന് യൂണിവേഴ്സിറ്റി ഇലക്ട്രോണിക്സ് വിഭാഗം മേധാവിയും പൂര്‍വ വിദ്യാര്‍ത്ഥിയുമായ ഡോ.സി.കെ ആനന്ദന് ഉദ്ഘാടനം ചെയ്തു. കെ.പി.കുഞ്ഞിക്കണ്ണന് മാസ്റ്റര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ വി.കെ.സജിത്ത് കുമാര്‍ സ്വാഗതവും ഇ.സുധാകരന് നന്ദിയും പറഞ്ഞു. ഇതോടനുബന്ധിച്ച് ജെസിഐ മട്ടന്നൂരും അഭയ ക്ലിനിക്കും ചേര്‍ന്ന് രക്തഗ്രൂപ്പ് നിര്‍ണയവും രക്തദാനസേനാ രൂപീകരണവും സംഘടിപ്പിച്ചു. പൊതുവിദ്യാലയങ്ങള്‍ നാടിന്റെ നന്മക്ക് എന്ന വിഷയത്തില്‍ കണ്ണൂര്‍ ഡയറ്റ് ലക്ചറര്‍ സന്തോഷ് കുമാര്‍ ക്ലാസെടുത്തു. പ്രധാനാധ്യാപകന് പി.കെ.ബാലകൃഷ്ണന്, ആഘോഷ കമ്മിറ്റി ചെയര്മാന് പി.എം.രാജന് തുടങ്ങിയര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: