നടുവനാട്: ബിജെപി പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ ധര്‍മ്മക്കിണര്‍ ശുചീകരിച്ചു. നടുവനാട് ടൗണിനടുത്തുള്ള ധര്‍മ്മക്കിണര്‍’എന്നറിയപ്പെടുന്ന ഏകദേശം അറുപത് വര്‍ഷത്തിലധികം പഴക്കമുള്ള പൊതുകിണര്‍ വര്‍ഷങ്ങളായി ഉപയോഗശൂന്യമായ നിലയിലായിരുന്നു. ശുദ്ധജല ക്ഷാമം നേരിടുന്ന മുപ്പത്തോളം വീട്ടുകാര്‍ ഈ കിണറിനെ ആശ്രയിക്കുന്നവരാണ്. പ്രദേശവാസികള്‍ നിരവധിതവണ അധികാരികളുടെ ശ്രദ്ധയില്‍പെടുത്തിയിട്ടും ഫലമുണ്ടായില്ല. തുടര്‍ന്നാണ് പ്രദേശത്തെ ബിജെപി പ്രവര്‍ത്തകര്‍ മുന്നിട്ടിറങ്ങിയത്. ഞായറാഴ്ച്ച രാവിലെ ഏഴുമണി മുതല്‍ രാത്രി രണ്ടുമണിവരെ നടത്തിയ ശുചീകരണപ്രവര്‍ത്തനത്തിന് കെ.വി.ജിതേഷ്, എന്‍.ഗിരീഷ്, പി.വി.അജേഷ്, എന്‍.പ്രകാശന്, പി.വി.ബിജു, പി.വി.അശോകന് എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: