എന്‍ഡിഎ സ്ഥാനാര്‍ത്ഥികളുടെ സ്വീകരണ പരിപാടികള്‍

Monday 2 May 2016 9:03 pm IST

ആലപ്പുഴ: ദേശീയ ജനാധിപത്യ സഖ്യം ആലപ്പുഴ ജില്ലയിലെ എല്ലാ പഞ്ചായത്തുകളിലേയും പഞ്ചായത്ത് കണ്‍വെന്‍ഷനുകള്‍ സമാപിച്ചു. കണ്‍വെന്‍ഷനുകളില്‍ എന്‍ഡിഎ യുടെ സംസ്ഥാന ജില്ലാനേതാക്കള്‍ പങ്കെടുത്തു. ജില്ലയിലെ എന്‍.ഡി എ സ്ഥാനാര്‍ത്ഥികളുടെ സ്വീകരണ പരിപാടികള്‍ ഇന്നു മുതല്‍ ആരംഭിക്കും. മാവേലിക്കര നിയോജക മണ്ഡലം എന്‍ഡി എ സ്ഥാനാര്‍ത്ഥി പി.എം.വേലായുധന്റെ സ്വീകരണ പരിപാടി ഇന്ന് രാവിലെ വള്ളികുന്നത്ത് ബിജെപി സംസ്ഥാന സമിതി അംഗം ഡോ: കെ.ജി മോഹന്‍ ഉദ്ഘാടനം ചെയ്യും .കുട്ടനാട് മണ്ഡലം എന്‍.ഡി എ സ്ഥാനാര്‍ത്ഥി സുഭാഷ് വാസുവിന്റെ സ്വീകരണ പരിപാടി ഇന്ന് രാവിലെ എട്ട് മണിക്ക് തകഴിയില്‍ ബിജെപി ജില്ലാ വൈസ് പ്രസിഡന്റ് പി,കെ വാസുദേവന്‍ ഉദ്ഘാടനം ചെയ്യും

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.