യുഡിഎഫിന് മൂന്നിടത്ത് റിബലുകള്‍

Monday 2 May 2016 9:06 pm IST

ആലപ്പുഴ: യുഡിഎഫിന് ഭീഷണിയുയര്‍ത്തി മൂന്ന് നിയോജകമണ്ഡലങ്ങളില്‍ റിബല്‍ സ്ഥാനാര്‍ത്ഥികള്‍. ചെങ്ങന്നൂര്‍, കുട്ടനാട്, അമ്പലപ്പുഴ മണ്ഡലങ്ങളിലാണ് റിബല്‍ സ്ഥാനാര്‍ത്ഥികളുള്ളത്. ചെങ്ങന്നൂരില്‍ കോണ്‍ഗ്രസിന്റെ പി.സി. വിഷ്ണുനാഥിന് റിബലായി രംഗത്തള്ളത് മുന്‍ എംഎല്‍എകൂടിയായ ശോഭനാ ജോര്‍ജാണ്. ശോഭനയുടെ സ്ഥാനാര്‍ത്ഥിത്വം കോണ്‍ഗ്രസിന് കടുത്ത ഭീഷണിയാണ് ഉയര്‍ത്തുന്നത്.കുട്ടനാട്ടില്‍ കേരളാ കോണ്‍ഗ്രസ് എം. സ്ഥാനാര്‍ത്ഥി അഡ്വ. ജേക്കബ് എബ്രഹാമിന് റിബലായി ജോസ് കോയിപ്പള്ളിയാണ് രംഗത്തുള്ളത്. നെല്‍കര്‍ഷക യൂണിയന്റെയും കേരളാ കോണ്‍ഗ്രസിന്റെയും സംസ്ഥാന നേതാവായിരുന്നു ജോസ് കോയിപ്പള്ളി. അമ്പലപ്പുഴ മണ്ഡലത്തില്‍ ജനതാദളിന്റെ ഷേയ്ക്ക് പി. ഹാരിസിന് റിബലായി രംഗത്തുള്ളത് ഐഎന്‍ടിയുസി നേതാവ് നാസര്‍ എം പൈങ്ങാമഠമാണ്. നാലുമണ്ഡലങ്ങളില്‍ അപരന്മാരും രംഗത്തുണ്ട്. ഹരിപ്പാട്ട് സിപിഐ സ്ഥാനാര്‍ത്ഥിക്കും കായംകുളത്ത് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്കും കുട്ടനാട്ടില്‍ കേരളാ കോണ്‍ഗ്രസ് എം സ്ഥാനാര്‍ത്ഥിക്കും ചേര്‍ത്തലയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്കുമാണ് ഓരോ റിബലുകള്‍ വീതം മത്സരരംഗത്തുള്ളത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.