കോന്നി: കളങ്കിതരായവരെ മാറ്റി നിര്‍ത്തണമെന്ന കെപിസിസി അധ്യക്ഷന്റെ താത്പര്യം കോന്നിയിലെ ജനങ്ങള്‍ പ്രാവര്‍ത്തികമാക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്. കോന്നിയില്‍ എല്‍ഡിഎഫ് പ്രചാരണയോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
അഴിമതിയില്‍ മുങ്ങിക്കുളിച്ച ഉമ്മന്‍ ചാണ്ടി മന്ത്രിസഭയില്‍ കളങ്കിതരുടെ പട്ടികയിലാണ് അടൂര്‍ പ്രകാശ്. അദ്ദേഹത്തോടൊപ്പം കെ.എം. മാണി, കെ.ബാബു തുടങ്ങിയവരും ഈ ഗണത്തിലുണ്ട്. അഴിമതിക്കാരായവരെ മത്സരിപ്പിക്കരുതെന്ന് കോണ്‍ഗ്രസ് നേതൃത്വത്തിനുമേല്‍ സമ്മര്‍ദ്ദം ചെലുത്തിയത് വി.എം. സുധീരനാണ്. അദ്ദേഹത്തിന്റെ ആഗ്രഹം നടന്നില്ലെങ്കിലും കോന്നിയിലെ വോട്ടര്‍മാര്‍ അതു നടപ്പാക്കുമെന്ന് തനിക്ക് ഉറച്ചവിശ്വാസമാണെന്നും അച്യുതാനന്ദന് പറഞ്ഞു.
അടൂര്‍ഭാസി, അടൂര്‍ ഗോപാലകൃഷ്ണന് തുടങ്ങിയ പ്രഗത്ഭന്മാരുടെ പേരു മോശമാക്കാന്‍ അടൂരില്‍ നിന്നും ചിലര്‍ മന്ത്രി ആയിട്ടുണ്ടെന്നു പരിഹസിച്ച വിഎസ,് സ്വന്തം തറവാട്ടു സ്വത്തു വീതംവച്ചു നല്കുന്ന പോലെ കുത്തകകള്‍ക്ക് ഭൂമി പതിച്ചുനല്‍കുകയാണ് മന്ത്രി അടൂര്‍ പ്രകാശ് ചെയ്തതെന്നും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: