ബത്തേരി: എന്‍ഡിഎ യുടെ പരസ്യ പ്രചാരണത്തിന് ബത്തേരിയില്‍ തുടക്കമായി. ബത്തേരി നിയോജക മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ത്ഥി സി.കെ.ജാനുവന്റെ പരസ്യപ്രചാരണം നൂല്‍പ്പുഴ കല്ലൂരില്‍ കര്‍ണാടക മുന്‍ വനം മന്ത്രി വിജയശങ്കര്‍ ഉദ്ഘാടനം ചെയ്തു. കര്‍ണ്ണാടകയിലെ ബിജെപി നേതാവും നിലവിലെ എംഎല്‍സിയുമായ ശ്രീനിവാസപൂജാരി പങ്കെടുത്തു. നരേന്ദ്രമോദി പ്രധാനമന്ത്രിയായതോടെ അന്താരാഷ്ട്രതലത്തില്‍ ഭാരതത്തിന്റെ യശസ് ഉയര്‍ന്നതായും ശ്രീനിവാസപൂജാരി പറഞ്ഞു. ചടങ്ങില്‍ ബിജെപി നിയോജകമണ്ഡലം പ്രസിഡണ്ട് കെ.പി.മധു അധ്യക്ഷത വഹിച്ചു. സ്ഥാനാര്‍ത്ഥി സി.കെ. ജാനു, പി.സി.മോഹനന് മാസ്റ്റര്‍, ബിജെപി ജില്ലാ പ്രസിഡണ്ട് സജി ശങ്കര്‍, ജെആര്‍എസ് ജില്ലാ നേതാവ് ബിജു കാക്കത്തോട്, ബിജെപി നേതാക്കളായ പി.ജി.ആനന്ദകുമാര്‍, സുരേന്ദ്രന് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: