കഞ്ചാവ് വില്‍പ്പനക്കാരന്‍ പിടിയില്‍

Monday 2 May 2016 9:40 pm IST

തൊടുപുഴ: പൂമാല ഭാഗങ്ങളില്‍ കഞ്ചാവുവില്‍പ്പന നടത്തിവന്നിരുന്ന വെളളിയാമറ്റം വില്ലേജില്‍ കുന്നുംപുറത്ത് സോയി (47) യെ കഞ്ചാവുമായി തൊടുപുഴ എക്‌സൈസ് സര്‍ക്കിള്‍ ഓഫീസിലെ എക്‌സൈസ് ഇന്‍സ്‌പെക്ടറും പാര്‍ട്ടിയും ചേര്‍ന്ന് അറസ്റ്റുചെയ്തു.പ്രതിയില്‍ നിന്ന് 15 ഗ്രാം ഉണക്ക കഞ്ചാവ് പിടിച്ചെടുത്തു. റെയ്ഡില്‍ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ഷിബുമാത്യു, അസ്സി.എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പി എം ജോസ്, പ്രിവന്റീവ് ആഫീസര്‍ ശിവന്‍കുട്ടി എ എ, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ബിജു കെ ആര്‍, സിറാജ്ജുദ്ദീന്‍ വി എ തുടങ്ങിയവര്‍ പങ്കെടുത്തു. പ്രതിയെ ഇടുക്കി കോടതിയില്‍ ഹാജരാക്കി തുടര്‍ന്ന് റിമാന്റ് ചെയ്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.