എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുടെ ഫ്‌ളക്‌സ് ബോര്‍ഡുകള്‍ വ്യാപകമായി നശിപ്പിച്ചു

Monday 2 May 2016 9:41 pm IST

തൊടുപുഴ: മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി അഡ്വ. എസ് പ്രവീണിന്റെ ഫ്‌ളക്‌സ് ബോര്‍ഡുകള്‍ വ്യാപകമായി നശിപ്പിച്ചു. ഞായറാഴ്ച്ച രാത്രിയാണ് സംഘമായി എത്തിയ സാമൂഹ്യ വിരുദ്ധര്‍ ഫ്‌ളക്‌സ് ബോര്‍ഡുകള്‍ നശിപ്പിച്ചത്. കോലാനി, പഴയമറ്റം, പുത്തന്‍പള്ളി, പ്ലാന്റേഷന്‍, പൊന്നന്താനം, നടുക്കണ്ടം, മഞ്ഞക്കടമ്പ്, അഴകപ്പാറ എന്നിവിടങ്ങളിലെ പ്രവര്‍ത്തകര്‍ പ്രചരണാര്‍ത്ഥം സ്ഥാപിച്ച ബോര്‍ഡുകളാണ് വന്‍ തോതില്‍ നശിപ്പിക്കപ്പെട്ടത്. ഇവിടങ്ങളിലെ റോഡരികിലെ എല്ലാ ഫ്‌ളക്‌സ് ബോര്‍ഡുകളും നശിപ്പിച്ച നിലയിലാണ്. പട്ടികകൊണ്ട് അടിച്ച് കീറിയും ബ്ലേഡ്‌കൊണ്ട് വരഞ്ഞുമാണ് ബോര്‍ഡുകള്‍ നശിപ്പിച്ചിരിക്കുന്നത്. സംഭവത്തില്‍ എന്‍ഡിഎ നേതാക്കള്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. സംഭവത്തില്‍ കരിങ്കുന്നം പോലീസിന് പ്രവര്‍ത്തകര്‍ പരാതി നല്‍കിയിട്ടുണ്ട്. പരാജയത്തെ ഭയക്കുന്നവരാണ് അണികളെ കൊണ്ട് ഇത്തരമൊരു ആക്രമണം കാഴ്ച്ചവെച്ചതെന്ന് എന്‍ഡിഎ നേതാക്കള്‍ ആരോപിക്കുന്നു. രണ്ട് ബൈക്കുകളിലായി എത്തിയ ആറ് പേരടങ്ങുന്ന സംഘമാണ് രാത്രി 9 മണിമുതല്‍ പ്രദേശത്ത് അഴിഞ്ഞാടിയതെന്ന് നാട്ടുകാര്‍ പറയുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.