മെല്‍ബണ്‍: പരിശീലനത്തിനിടെ ഇടിമിന്നലേറ്റു ഗുരുതരാവസ്ഥയിലായിരുന്ന ഓസ്ട്രേലിയന്‍ ഫുട്ബോള്‍ താരം അന്തരിച്ചു. ഓസ്ട്രേലിയന്‍ ക്ലബ് മെലേഗ യുണൈറ്റഡിന്റെ രണ്ടാം ഗോള്‍കീപ്പര്‍ സ്റ്റെഫന് പെട്രോവസ്കിയാണ് (18) അപകടത്തിനിരയായത്. മലേഷ്യയില്‍ പരിശീലനത്തിനിടെ ഗോള്‍പോസ്റ്റിനു സമീപം നിന്നിരുന്ന താരത്തിന് മിന്നലേറ്റു.
മൂന്നാഴ്ച മുന്‍പാണ് സംഭവം. അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരുന്ന ഇദ്ദേഹം ഇന്നലെ മരിച്ചു. സ്റ്റെഫനോടൊപ്പം മറ്റൊരു കളിക്കാരനും ഇടിമിന്നലേറ്റുവെങ്കിലും അദ്ദേഹം സുഖം പ്രാപിച്ചുവരുന്നു.
ഇടിമിന്നലേറ്റ് മുന്‍പും ഫുട്ബോള്‍ താരങ്ങള്‍ക്ക് ജീവന് നഷ്ടമായിട്ടുണ്ട്. 1998ല്‍ കോംഗോയില്‍ നടന്ന മത്സരത്തിനിടെ ഒരു ടീമിലെ 11 അംഗങ്ങളും ഇടിമിന്നലേറ്റ് മരിച്ചു. മുപ്പതോളം പേര്‍ക്ക് പൊള്ളലേറ്റു. 1964ല്‍ സ്കോട്ടിഷ് ഫുട്ബോള്‍ താരമായിരുന്ന ജോണ്‍ വൈറ്റും ഇടിമിന്നലേറ്റ് മരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: