ചേര്‍ത്തല: ചേര്‍ത്തല അറവുകാട് ദേവസ്വം എല്‍.പി. സ്കൂളിലെ അധ്യാപിക, നഗരസഭ 22ാം വാര്‍ഡില്‍ തുഷാരത്തില്‍ പി.എസ്. രമാദേവിയുടെ സത്യസന്ധത മാതൃകയായപ്പോള്‍, വിട്ടമ്മയ്ക്ക് നഷ്ടപ്പെട്ട രണ്ട് പവന്റെ മാല തിരിച്ചുകിട്ടി. നഗരസഭ 22ാം വാര്‍ഡില്‍ പുത്തേഴത്ത് ശ്രീദേവിയ്ക്കാണ് നഷ്ടപ്പെട്ട മാല തിരിച്ചുകിട്ടിയത്.
കഴിഞ്ഞ ദിവസം ചേര്‍ത്തല പുരുഷന് കവലയ്ക്ക് സമീപത്തുനിന്നാണ് രമാദേവിക്ക് സ്വര്‍ണ്ണമാല കിട്ടിയത്. രമാദേവി ഉടന്‍ തന്നെ മാല ചേര്‍ത്തല പോലീസ് സ്റ്റേഷനില്‍ ഏല്‍പ്പിച്ചു. ചേര്‍ത്തല എസ്.ഐ. എ.വി. ഷൈജുവിന്റെ നിര്‍ദ്ദേശപ്രകാരം പോലീസ് നടത്തിയ അന്വേഷണത്തിലാണ്, മാലയുടെ ഉടമയെ കണ്ടെത്താനായത്. തുടര്‍ന്ന്, തിങ്കളാഴ്ച വൈകിട്ട് പോലീസ് സ്റ്റേഷനില്‍ വച്ച് രമാദേവി, ശ്രീദേവിയ്ക്ക് മാല കൈമാറി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: