പ്രചരണ ബോര്‍ഡുകള്‍ നശിപ്പിച്ചതില്‍ പ്രതിഷേധിച്ചു

Monday 2 May 2016 10:14 pm IST

അഴീക്കോട്: ദേശീയ ജനാധിപത്യസഖ്യം അഴീക്കോട് മണ്ഡലം സ്ഥാനാര്‍ത്ഥി അഡ്വ.എ.വി.കേശവന്റെ തെരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം പാപ്പിനിശ്ശേരിയുടെ വിവിധ ഭാഗങ്ങളില്‍ സ്ഥാപിച്ച പ്രചാരണസാമഗ്രികള്‍ നശിപ്പിച്ചതില്‍ എന്‍ഡിഎ അഴീക്കോട് നിയോജക മണ്ഡലം ശക്തമായി പ്രതിഷേധിച്ചു. പാപ്പിനിശ്ശേരി കാട്യം ജംഗ്ഷനില്‍ സ്ഥാപിച്ച ഫ്‌ളക്‌സ് ബോര്‍ഡുകളുമാണ് രാത്രിയുടെ മറവില്‍ സിപിഎം സംഘം നശിപ്പിച്ചത്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഗ്രാമമായ പാപ്പിനിശ്ശേരിയില്‍ സംഘപരിവാര്‍ പ്രസ്ഥാനങ്ങളുടെ മുന്നേറ്റത്തില്‍ വിറളിപൂണ്ട സിപിഎം നേതൃത്വത്തിന്റെ അറിവോടു കൂടിയുള്ള ഇത്തരം നടപടികള്‍ അവസാനിപ്പിക്കാന്‍ തയ്യാറാകണമെന്ന് എന്‍ഡിഎ നിയോജക മണ്ഡലം കണ്‍വീനര്‍ അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.