കണ്ണാടിപ്പറമ്പ്: എന്‍ഡിഎ അഴീക്കോട് മണ്ഡലം സ്ഥാനാര്‍ത്ഥി അഡ്വ.എ.വി.കേശവന് കണ്ണാടിപ്പറമ്പിലും പരിസര പ്രദേശങ്ങളിലും പര്യടനം നടത്തി. കണ്ണാടിപ്പറമ്പ് പുല്ലൂപ്പിക്കടവില്‍ നിന്ന് ആരംഭിച്ച് കണ്ണാടിപ്പറമ്പ്, തെക്കെ കോളനി, വടക്കേ കോളനി, പുല്ലൂപ്പി, പാറപ്രം എന്നീ പ്രദേശങ്ങളിലെ മുഴുവന്‍ വീടുകളിലും സന്ദര്‍ശനം നടത്തി. തുടര്‍ന്ന് കണ്ണാടിപ്പറമ്പില്‍ നടന്ന കുടുംബസംഗമത്തില്‍ പങ്കെടുത്തു. ബിജെപി അഴീക്കോട് മണ്ഡലം സെക്രട്ടറി പി.ടി.രത്നാകരന്, പട്ടികജാതി മോര്‍ച്ച ജില്ലാ സെക്രട്ടറി കെ.ബിജു, ബിജെപി നാറാത്ത് പഞ്ചായത്ത് ജനറല്‍ സെക്രട്ടറി എ.സുമേഷ്, പി.വി.ചന്ദ്രഭാനു തുടങ്ങിയവര്‍ നേതൃത്വം നല്കി.
അഴീക്കോട് മണ്ഡലത്തില്‍ ശക്തമായ ത്രികോണ മത്സരത്തിന് സാധ്യതയേറിയിരിക്കുകയാണ്. പ്രചാരണ രംഗത്ത് അഡ്വ.എ.വി.കേശവന് ഏറെ മുന്നേറിക്കഴിഞ്ഞു.
അഴീക്കോട്: എന്‍ഡിഎ അഴീക്കോട് മണ്ഡലം സ്ഥാനാര്‍ത്ഥി അഡ്വ.എ.വി.കേശവന് അഴീക്കോട് ഹാര്‍ബറില്‍ പര്യടനം നടത്തി. സ്ഥാനാര്‍ത്ഥിക്കൊപ്പം ബിജെപി അഴീക്കോട് മണ്ഡലം പ്രസിഡണ്ട് പി.വി.വിനീഷ് ബാബു, ബിജെപി അഴീക്കോട് പഞ്ചായത്ത് പ്രസിഡണ്ട് സുമേഷ്, സുബോധ് തുടങ്ങിയവര്‍ ഉണ്ടായിരുന്നു.
അഴീക്കോട് ഹാര്‍ബറില്‍ നാളിതുവരെയായി ജനങ്ങള്‍ ആഗ്രഹിച്ച രീതിയില്‍ ഒരു വികസന പ്രവര്‍ത്തനവും നടന്നിട്ടില്ല. ഹാര്‍ബറിന്റെയും പോര്‍ട്ടിന്റെയും വികസനത്തിനെന്ന് പറഞ്ഞ് കോടിക്കണക്കിന് രൂപ ഭരണകൂടവും ഉദ്യോഗസ്ഥരും കൊള്ളയടിക്കുകയാണ് ചെയ്തത്. നിശ്ചിത സ്ഥലം സന്ദര്‍ശിക്കുന്ന ആര്‍ക്കും ഇത് മനസ്സിലാകുമെന്ന് മണ്ഡലം പ്രസിഡണ്ട് പി.വി.വിനീഷ് ബാബു പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: