തിരുവല്ല: മാറിമാറിവന്ന സര്‍ക്കാരുകളുടെ അവഗണന അനുഭവിക്കുന്ന വിവിധ മേഖലകളിലുള്ള ആയിരക്കണക്കിന് ജനവിഭാഗങ്ങളുടെ വിധിയെഴുത്താകും കേരള നിയമസഭാ തെരഞ്ഞെടുപ്പെന്ന് കേന്ദ്രമന്ത്രി സദാനന്ദഗൗഡ പറഞ്ഞു. തിരുവല്ല നിയോജകമണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ത്ഥി അക്കീരമണ്‍ കാളിദാസ ഭട്ടതിരിയുടെ തെരഞ്ഞെടുപ്പ് പരിപാടി മല്ലപ്പള്ളിയില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അധികാരസ്ഥാനത്ത് അധികായകന്മാര് ഉണ്ടായിരുന്ന ചരിത്രം നിരത്തുന്ന ഇരുമുന്നണികളും ഇന്നുവരെ കേരളത്തിനായി ഒന്നും ചെയ്യാന്‍ കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
നിയോജകമണ്ഡലം പ്രസിഡന്റ് വിനോദ് തിരുമൂലപുരം, ജെഎസ്എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി രാജന്‍ബാബു, ബിഡിജെഎസ് ജില്ലാപ്രസിഡന്റ് അനില്‍ ഊഴത്തില്‍, ട്രഷറര്‍ കെ.ജി.സുരേഷ്, സ്ഥാനാര്‍ത്ഥി അക്കീരമണ്‍ കാളിദാസഭട്ടതിരി, ബിജെപി ജില്ലാ അദ്ധ്യക്ഷന്‍ അശോകന് കുളനട, സെക്രട്ടറിമാരായ അഡ്വ. ജി. നരേഷ്, വിജയകുമാര്‍ മണിപ്പുഴ, കര്‍ഷകമോര്‍ച്ച സംസ്ഥാന സമിതിയംഗം സുരേഷ് കാദംബരി, നിയോജകമണ്ഡലം സെക്രട്ടറിമാരായ കെ.കെ. രാമകൃഷ്ണപിള്ള, പി.ആര്. അനില്‍, ക്യാപ്റ്റന്‍ സി.എസ.് പിള്ള, പ്രകാശ് വടക്കേമുറി എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: