തിരുവനന്തപുരം:കേരളത്തിലും സിപിഎമ്മും കോണ്‍ഗ്രസും തമ്മില്‍ സഖ്യത്തിലായിരിക്കുകയാണെന്ന് കേന്ദ്ര പാര്‍ലമെന്ററി കാര്യമന്ത്രി വെങ്കയ്യ നായിഡു പറഞ്ഞു. തിരുവനന്തപുരം വിമാനത്താവളത്തില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ദല്‍ഹിയിലെയും ബംഗാളിലെയും സഖ്യം കേരളത്തിലും ആവര്‍ത്തിക്കുകയാണ് ഇരുമുന്നണികളും. ബിജെപിയെ പരാജയപ്പെടുത്താന്‍ പല മണ്ഡലങ്ങളിലും തുറന്ന സഖ്യത്തിലേര്‍പ്പെടുന്ന സിപിഎമ്മാണ് ബിജെപി കോണ്‍ഗ്രസ് സഖ്യമാണെന്ന് ആരോപിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: