വടകര: ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറിയും എന്‍ഡിഎ ആറന്മുള മണ്ഡലം സ്ഥാനാര്‍ത്ഥിയുമായ എം.ടി. രമേശിന്റെ അമ്മ മീനാക്ഷി (85) അന്തരിച്ചു. കടമേരി യുപി സ്കൂള്‍ റിട്ട. അദ്ധ്യാപകന് പരേതനായ തുണ്ടിയില്‍ കൃഷ്ണന് ഗുരുക്കളുടെ ഭാര്യയാണ്. മറ്റുമക്കള്‍: രാധാകൃഷ്ണന് ഗുരുക്കള്‍, മോഹനന് ഗുരുക്കള്‍ (ബഹറൈന്‍), മുരളീധരന് ഗുരുക്കള്‍, രാജലക്ഷ്മി, ഗിരീഷ് ഗുരുക്കള്‍. മരുമക്കള്‍: ഷൈലജ ടീച്ചര്‍ (റിട്ട. ടീച്ചര്‍ റഹ്മാനിയ എച്ച്എസ്), വിജി, ശോഭന, സീമ ടീച്ചര്‍ (വരിക്കോളി എല്‍.പി സ്കൂള്‍), അഡ്വ. ഒ.എം. ശാലിന, സുരേഷ്കൂമാര്‍ (എക്സ് മിലിട്ടറി). സഹോദരങ്ങള്‍: പരേതരായ കുഞ്ഞിരാമന് ഗുരുക്കള്‍, ബാലന് ഗുരുക്കള്‍, കുഞ്ഞിശങ്കരന്‍ ഗുരുക്കള്‍.
ആര്‍എസ്എസ് പ്രാന്തീയ കാര്യവാഹ് പി. ഗോപാലന്‍കുട്ടിമാസ്റ്റര്‍, വത്സന് തില്ലങ്കേരി, എന്‍.കെ. ബാലകൃഷ്ണന് മാസ്റ്റര്‍, ബിജെപി മുന്‍ സംസ്ഥാന പ്രസിഡന്റും കുന്ദമംഗലം മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുമായ സി.കെ. പത്മനാഭന്, യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റും ബേപ്പൂര്‍ മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുമായ അഡ്വ.കെ.പി. പ്രകാശ്ബാബു, ബിജെപി സംസ്ഥാന സെക്രട്ടറിയും തലശ്ശേരി മണ്ഡലം സ്ഥാനാര്‍ത്ഥിയുമായ വി.കെ. സജീവന്, വിവിധ മണ്ഡലങ്ങളിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥികളായ എം.പി. രാജന്, രാമദാസ് മണലേരി, രജിനേഷ്ബാബു,
സുപ്രന്, സുകുമാരന്‍ നായര്‍, അഡ്വ. രാജേഷ് കുമാര്‍, ബിജെപി മേഖലാ ജനറല്‍ സെക്രട്ടറി പി. രഘുനാഥ്, ബിജെപി ജില്ലാ പ്രസിഡന്റ് ടി പി. ജയചന്ദ്രന് മാസ്റ്റര്‍, ജില്ലാ ജനറല്‍ സെക്രട്ടറി പി. ജിജേന്ദ്രന്‍, ജില്ലാ ട്രഷറര്‍ ടി. വി. ഉണ്ണികൃഷ്ണന്, നേതാക്കളായ മോഹനന് മാസ്റ്റര്‍, ടി.കെ. പ്രഭാകരന് മാസ്റ്റര്‍, എം. എം. രാധാകൃഷ്ണന് മാസ്റ്റര്‍, പി.എം. അശോകന്, കടത്തനാട് ബാലകൃഷ്ണന്, സി. കെ. ബാലകൃഷ്ണന്, ജയപ്രകാശ് കായണ്ണ, കെ.കെ. രാജീവന്, പിപി. മുരളി, ടി.കെ. രാജന് എന്നിവര്‍ അന്ത്യോപചാരമര്‍പ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: