തിരുവനന്തപുരം: ചട്ടമ്പിസ്വാമികളുടെ 92-ാത് സമാധി വാര്‍ഷികാചരണം പന്മനആശ്രമത്തില്‍ മെയ് 5 മുതല്‍ 7 വരെ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.ആശ്രമ സ്ഥാപകന്‍ കുമ്പളത്ത് ശങ്കുപിള്ളയുടെ 47-ാമത് ചരമവാര്‍ഷികവും ഇതോടനുബന്ധിച്ച് നടക്കും.5ന് രാവിലെ 8ന് കുമ്പളത്ത് ശങ്കുപ്പിള്ള അനുസ്മരണ സമ്മേളനം മന്ത്രി ഷിബുബേബിജോണ്‍ ഉദ്ഘാടനം ചെയ്യും.
എന്‍.കെ. പ്രേമചന്ദ്രന് എം.പി. അദ്ധ്യക്ഷത വഹിക്കും. ജിജി തോംസണ്‍ മുഖ്യപ്രഭാഷണവും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന് അനുസ്മരണ പ്രഭാഷണവും നടത്തും. 6ന് നടക്കുന്ന മെഡിക്കല്‍ ക്യാമ്പ് എഡിജിപി ശ്രീലേഖ ഉദ്ഘാടനം ചെയ്യും. 7ന് രാവിലെ 10.30ന് ചട്ടമ്പിസ്വാമി സാമാധി സമ്മേളനം ശാന്തിഗിരി ആശ്രമം ഓര്‍ഗനൈസിംഗ് സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി ഉദ്ഘാടനം ചെയ്യും.
വാഴൂര്‍ തീര്‍ത്ഥപാദാശ്രമം മഠാധിപതി സ്വാമി പ്രജ്ഞാനാനന്ദ തീര്‍ത്ഥപാദര്‍ അദ്ധ്യക്ഷത വഹിക്കും. വാര്‍ത്താ സമ്മേളനത്തില്‍ പന്മന ആശ്രമം സെക്രട്ടറി എ.ആര്.ഗിരീഷ്കുമാര്‍, വാമദേവന്‍നായര്‍, തളിയല്‍ രാജശേഖരന്‍നായര്‍, ശശികുമാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: