മാറാട്: ഗൂഢാലോചനക്കാരെ സംരക്ഷിക്കുന്നത് ഇരു മുന്നണികളും- കെ.പി. ശശികല ടീച്ചര്‍

Tuesday 3 May 2016 11:51 am IST

കുന്ദമംഗലത്ത് നടന്ന മാറാട് അനുസ്മരണ സമ്മേളനത്തില്‍ ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ കെ.പി. ശശികല ടീച്ചര്‍ സംസാരിക്കുന്നു

കോഴിക്കോട്: കൊലപാതകം നടന്നാല്‍ അതിനുപയോഗിച്ച ആയുധത്തെയല്ല, മറിച്ച് കൊല നടത്തിയവരെയാണ് ശിക്ഷിക്കേണ്ടതെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ കെ.പി. ശശികലടീച്ചര്‍ പറഞ്ഞു. മാറാട് അനുസ്മരണ സമ്മേളനത്തോടനുബന്ധിച്ച് നടുവട്ടം, കുന്ദമംഗലം എന്നിവിടങ്ങളില്‍ ഹിന്ദു ഐക്യ വേദി സംഘടിപ്പിച്ച പൊതുസമ്മേളനങ്ങളില്‍ സംസാരിക്കുകയായിരുന്നു അവര്‍. മാറാട് കൂട്ടക്കൊല നടത്തിയ കുറ്റവാളികളെ കോടതി ശിക്ഷിച്ചു. എന്നാല്‍ കൂട്ടക്കൊല ആസൂത്രണം ചെയ്തവരെക്കുറിച്ചുള്ള അന്വേഷണം പോലും നടത്തിയില്ല. ഇവരെ പുറത്തുകൊണ്ടുവരേണ്ടത് കേരളത്തില്‍ സമാധാനം പുലരണമെന്നാഗ്രഹിക്കുന്നവരുടെ സ്വപ്നമാണ്. എന്നാല്‍ ഇരു മുന്നണികളും ഇതിന് എതിര് നില്‍ക്കുകയാണ്. അവര്‍ പറഞ്ഞു. അഫ്‌സല്‍ഗുരുവിനെ അനുസ്മരിച്ച ജെഎന്‍യു വിദ്യാര്‍ത്ഥിയായ കനയ്യയെയും മറ്റും ന്യായീകരിക്കുന്നത് ഏത് സിദ്ധാന്തത്തിന്റെ അടിസ്ഥാനത്തിലാണെന്ന് ശശികല ടീച്ചര്‍ ചോദിച്ചു. ദുര്‍ഗാദേവിയെ അധിക്ഷേപിച്ച സിന്ധു സൂര്യകൂമാറിനെതിരെ പ്രതികരിച്ചതിന് ഇരുനൂറോളം പേര്‍ക്കെതിരെയാണ് കേസ് എടുത്തിരിക്കുന്നത്. അവര്‍ സൂചിപ്പിച്ചു. നടുവട്ടത്ത് നടന്ന പൊതുസമ്മേളനത്തില്‍ ക്യാപ്റ്റന്‍ ടി വാസുദേവന്‍ അദ്ധ്യക്ഷത വഹിച്ചു. സി. കെ. ഗണേഷ്ബാബു സ്വാഗതവും പുനത്തില്‍ രാധാകൃഷ്ണന്‍ നന്ദിയും പറഞ്ഞു. കുന്ദമംഗലത്ത് നടന്ന പൊതുയോഗത്തില്‍ അഭിഭാഷക പരിഷത്ത് സംസ്ഥാന പ്രസിഡന്റ് അഡ്വ. ടി. പ്രതീഷന്‍ അദ്ധ്യക്ഷത വഹിച്ചു. കെ.പി. രവീന്ദ്രന്‍, സി. പി. കൃഷ്ണന്‍ മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു. ലെജി സ്വാഗതവും രജീഷ് നന്ദിയും പറഞ്ഞു.
നാദാപുരം :വളയത്ത് നടന്ന മാറാട്അനുസ്മരണ യോഗം ഹിന്ദു ഐക്യ വേദി ജില്ലാ സംഘടനാ സെക്രട്ടറി കെ . ഷൈനു ഉദ്ഘാടനം ചെയിതു .വേണു മാസ്റ്റര്‍ അധ്യക്ഷത വഹിച്ച കെ. സി. വിനയരാജന്‍ മാസ്റ്റര്‍ മുഖ്യ പ്രഭാഷണം നടത്തി .നാദാപുരം മണ്ഡലം സ്ഥാനാര്‍ത്ഥി എം.പി. രാജന്‍ ,വടകര മണ്ഡലം സ്ഥാനാര്‍ത്ഥി അഡ്വ. എം. രാജേഷ് കുമാര്‍, ടി. കെ. പ്രഭാകരന്‍ മാസ്റ്റര്‍ ,പി ഗംഗാധരന്‍ മാസ്റ്റര്‍ ,കെ ടി കെ ചന്ദ്രന്‍ ,പി മധു പ്രസാദ് പ്രതീപന്‍ എം ,എ കെ വിജയന്‍ മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു.
തിരുവമ്പാടി നടന്ന സമ്മേളനത്തില്‍ ഹിന്ദുഐക്യവേദി സംസ്ഥാന സെക്രട്ടറി പി. സുധാകരന്‍ മുഖ്യപ്രഭാഷണം നടത്തി. ആര്‍എസ്എസ് ജില്ലാ കാര്യകാരി അംഗം കെ.സി. ബൈജു ഉദ്ഘാടനം ചെയ്തു. പി. എ. ശ്രീധരന്‍, സൈലേഷ്, ബൈ ജു പൊന്നങ്കയം, ഷാജി പൊ ന്നങ്കയം എന്നിവര്‍ സംസാരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.