15 പോളിംഗ് സ്റ്റേഷനുകളില്‍ വനിതകള്‍ വാഴും

Tuesday 3 May 2016 11:56 am IST

കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിനായി ജില്ലയില്‍ ക്രമീകരിക്കുന്ന 1886 പോളിംഗ് സ്റ്റേഷനുകളില്‍ 15 എണ്ണം വനിതകള്‍ അടക്കിഭരിക്കും. പോളിംഗ് ഓഫീസര്‍ മുതല്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ വരെ ഇവിടെ തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ള മുഴുവന്‍ പേരും വനിതകളായിരിക്കുമെന്നതാണ് സവിശേഷത. എലത്തൂര്‍, കോഴിക്കോട് നോര്‍ത്ത്, കോഴിക്കോട് സൗത്ത്, ബേപ്പൂര്‍, കുന്ദമംഗലം എന്നീ അഞ്ച് നിയോജക മണ്ഡലങ്ങളിലുള്ള 15 വോട്ടെടുപ്പ് കേന്ദ്രങ്ങളാണ് ഈ രീതിയില്‍ പൂര്‍ണമായും വനിതാ ഉദ്യോഗസ്ഥരുടെ നിയന്ത്രണത്തിലുള്ളത്. ഇവയുടെ മണ്ഡലം തിരിച്ചുള്ള വിവരങ്ങള്‍ (ബ്രാക്കറ്റില്‍ പോളിംഗ് സ്റ്റേഷന്‍ നമ്പര്‍) എലത്തൂരില്‍ ശ്രീകുമാരാശ്രമം എല്‍.പി സ്‌കൂള്‍, തലക്കുളത്തൂര്‍ (12), പൂത്തൂര്‍ യു.പി സ്‌കൂള്‍, പാവങ്ങാട് (88). കോഴിക്കോട് നോര്‍ത്തില്‍ ഗവ. എഞ്ചിനീയറിംഗ് കോളേജ്, വെസ്റ്റ്ഹില്‍ (24), ഗവ. വനിതാ പോളിടെക്‌നിക്, മലാപ്പറമ്പ് (71), ജെ.ഡി.ടി ഇസ്‌ലാം എച്ച്.എസ്.എസ് (88), പ്രസന്റേഷന്‍ എച്ച്.എസ്.എസ്, ചേവായൂര്‍ (96). കോഴിക്കോട് സൗത്തില്‍ സാമൂതിരി എച്ച്.എസ്.എസ്, കോഴിക്കോട് (7), ഗവ. അച്ച്യുതന്‍ ഗേള്‍സ് എച്ച്.എസ്.എസ്, കോഴിക്കോട് (12), ഗവ. ബോയ്‌സ് എച്ച്.എസ്, പറയഞ്ചേരി (42), സേവിയോ എച്ച്.എസ്, ചെറുവണ്ണൂര്‍ (55). ബേപ്പൂരില്‍ ഗവ എച്ച്.എസ്, ചെറുവണ്ണൂര്‍ (52), ബി.ഇ.എം യു.പി സ്‌കൂള്‍, ഫറോക്ക് (86), ഗവ. ഗണപത് എച്ച്.എസ്.എസ്, ഫറോക്ക് (104). കുന്ദമംഗലത്ത് കുന്ദമംഗലം ഹൈസ്‌കൂള്‍, കുന്നമംഗലം (19), 15. ഗവ. എല്‍.പി സ്‌കൂള്‍, ചാത്തമംഗലം (39) കുടിവെള്ളം, ടോയിലറ്റ്, പോളിംഗ് സ്റ്റേഷനിലേക്ക് പ്രവേശിക്കാനും പുറത്തേക്ക് കടക്കാനും പ്രത്യേക വഴികള്‍, ശാരീരിക വെല്ലുവിളികള്‍ക്കായുള്ള റാംപ് സംവിധാനം, വോട്ടര്‍മാര്‍ക്ക് കാത്തിരിക്കാനുള്ള തണലിടം, വൈദ്യുതി, ആവശ്യമായ ഫര്‍ണിച്ചര്‍ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളടക്കമുള്ള സംവിധാനങ്ങള്‍ ജില്ലയിലെ മുഴുവന്‍ ബൂത്തുകളിലും ഇതിനകം സജ്ജീകരിച്ചുകഴിഞ്ഞു. ഇവയില്‍ ഓരോ മണ്ഡലത്തിലും അഞ്ച് വീതം എന്ന നിലയില്‍ 65 എണ്ണം മാതൃകാ പോളിംഗ് സ്റ്റേഷനുകളാണ്. കൂടുതല്‍ വോട്ടര്‍ സൗഹൃദ ബൂത്തുകളായിരിക്കും ഇവ. ഇതോടൊപ്പം എല്ലാ ബൂത്തുകളും പരിസ്ഥിതി സൗഹൃദമാക്കുന്നതിനു വേണ്ടി സ്‌കൗട്‌സ് ആന്റ് ഗൈഡ്‌സുമായി ചേര്‍ന്ന് വിപുലമായ പദ്ധതികള്‍ ജില്ലാ കുചിത്വ മിഷന്‍ ആവിഷക്കരിച്ചുവരുന്നുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.