തെരഞ്ഞെടുപ്പ് വിവരങ്ങള്‍ അറിയാന്‍ മൊബൈല്‍ ആപ്പ്

Tuesday 3 May 2016 11:57 am IST

കോഴിക്കോട്: തന്റെ നിയോജകമണ്ഡലത്തില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥിയുടെ പ്രകടനപത്രിക, സാമ്പത്തികസ്ഥിതി പോളിങ്, ബൂത്തിലേക്കുള്ള വഴി തുടങ്ങി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിവരങ്ങളറിയാന്‍ വോട്ടര്‍മാര്‍ക്ക് ഐടി മിഷന്റെ മൊബൈല്‍ ആപ്പ്. ഇന്ത്യന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശ പ്രകാരം തെരഞ്ഞെടുപ്പില്‍ പൊതുജനപങ്കാളിത്തം ഉറപ്പുവരുത്താനും പൊതുജനങ്ങള്‍ക്ക് വിവിധ മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളെക്കുറിച്ചുള്ള വിവരങ്ങള്‍ മനസിലാക്കാനുമായയാണ് മൊബൈല്‍ ആപ്പ് തയ്യാറാക്കിയിരിക്കുന്നത്. ഇ-വോട്ടര്‍ എന്നു പേരിട്ടിരിക്കുന്ന മൊബൈല്‍ ആപ്പ് ഗൂഗിള്‍ പ്ലേ സ്‌റ്റോറില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്‌തെടുക്കാം. തെരഞ്ഞെടുപ്പ് പ്രക്രിയയുടെയും സ്ഥാനാര്‍ഥികളുടെയും സമഗ്രവിവരങ്ങള്‍ ലഭ്യമാക്കി സമ്മതിദാനാവകാശം പരമാവധി ഉപയോഗപ്പെടുത്തുവാന്‍ ജനങ്ങളെ ബോധവാന്‍മാരാക്കുക വഴി വോട്ടിങ് ശതമാനം ഉയര്‍ത്തുക എന്നതാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്. പൊതുജനങ്ങള്‍ക്ക് വോട്ടര്‍ ഐ.ഡി കാര്‍ഡ് നമ്പര്‍ ഉപയോഗിച്ചും നിയമസഭാ മണ്ഡലത്തിന്റെ പേര് ഉപയോഗിച്ചും ഈ സേവനം ഉപയോഗപ്പെടുത്താം. ലൊക്കേഷന്‍ മാപ്പ് ഉള്‍പ്പെടെയുള്ള ബൂത്തിനെക്കുറിച്ചുള്ള വിവരങ്ങള്‍, നിയമസഭാ മണ്ഡലത്തെക്കുറിച്ചുള്ള വിവരങ്ങള്‍, വോട്ടേഴ്‌സ് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ള കുടുംബാംഗങ്ങളുടെ പോളിങ് ബൂത്ത് ഉള്‍പ്പെടെയുള്ള വിവരങ്ങള്‍, സ്ഥാനാര്‍ഥികളെക്കുറിച്ചുള്ള വിവരങ്ങള്‍, സ്ഥാനാര്‍ഥികള്‍ സമര്‍പ്പിച്ചിട്ടുള്ള സത്യവാങ് മൂലത്തില്‍ ലഭ്യമായ വിവരങ്ങള്‍, സാമ്പത്തികസ്ഥിതി, തെരഞ്ഞെടുപ്പ് ചെലവ് തുടങ്ങിയ കാര്യങ്ങള്‍ എന്നിവ ഇതുവഴി ലഭ്യമാകും. ഇതുകൂടാതെ വിവിധ രാഷ്ട്രീയ പാര്‍ട്ടികളെക്കുറിച്ചും മുന്‍കാല തെരഞ്ഞെടുപ്പുകളെക്കുറിച്ചുമുള്ള വിവരങ്ങള്‍ ഇ-വോട്ടര്‍ മൊബൈല്‍ ആപ്പിലൂടെ അറിയാനാവും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.