നാദാപുരം: എന്‍ഡിഎ നാദാപുരം മണ്ഡലം സ്ഥാനാര്‍ത്ഥി എം.പി.രാജന്റെ തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി വളയത്ത് റാലി സംഘടിപ്പിച്ചു. വളയം ടൗണില്‍ നിന്ന് ഇന്നലെ വൈകുന്നേരം നാല് മണിക്ക് നൂറുക്കണക്കിന് ബൈക്കുകളുടെ അകമ്പടിയോടെ ആരംഭിച്ച റാലിയില്‍ ബിജെപി സ്ഥാനാര്‍ഥി എം.പി.രാജനെ പ്രത്യേകം തയാറാക്കിയ വാഹനത്തില്‍ ആനയിച്ചു .പഞ്ചായത്തിലെ വിവിധ സ്ഥലങ്ങളില്‍ സംഘടിപ്പിച്ച സ്വീകരണങ്ങള്‍ ഏറ്റുവാങ്ങിയ ശേഷം ആറ് മണിയോടെ വളയത്ത് സമാപിച്ചു,
പ്രതികരിക്കാൻ ഇവിടെ എഴുതുക: