ഞാന്‍

Tuesday 3 May 2016 7:51 pm IST

എന്നിലേയ്കിനിയൊരു തിരിഞ്ഞുനോട്ടം മുറിവേല്‍പിക്കാത്ത നോവുകളും ഭാരമില്ലാത്ത ആനന്ദവും ഭാവിയെ പണയപ്പെടുത്തേണ്ടതില്ലാത്ത വര്‍ത്തമാനവും സാക്ഷിത്തൂക്കമില്ലാത്ത മനസും വായ്ത്തല വിഴുങ്ങിയ വാക്കുകളും വിങ്ങലുകള്‍ തുപ്പിയ വിറയ്ക്കുന്ന നിശ്വാസവും കാറും കോളും തുറിച്ചുനോക്കുന്ന മണ്‍കൂടും ചുവപ്പുനാട വരിഞ്ഞുമുറുക്കാത്ത വിസ്താരങ്ങളും വെള്ള കാണാത്ത കണ്ണുകള്‍ തുറന്ന് എന്നെ നോക്കുന്നു എന്നിലേയ്ക്കു നോക്കുന്നു എന്നിലെ എന്നെ ചുഴിഞ്ഞു നോക്കുന്നു... ഒടുവിലെപ്പോഴോ പിറുപിറുക്കുന്നു ഞാനേ ഉള്ളൂ ഞാന്‍ മാത്രം ഞാന്‍ മതി ഞാന്‍ മാത്രം

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.