ആലപ്പുഴ: കുഞ്ചന്‍ നമ്പ്യാര്‍ സ്മാരകം തുള്ളല്‍ കലാപ്രതിഭകള്‍ക്കായി ഏര്‍പ്പെടുത്തിയിട്ടുള്ള കുഞ്ചന്‍ തുള്ളല്‍ പ്രതിഭാ പുരസ്കാരത്തിന് പ്രശസ്ത തുള്ളല്‍ കലാകാരന് നടന രത്ന താമരക്കുടി കരുണാകരന് മാസ്റ്റര്‍ അര്‍ഹനായി. കുഞ്ചന്ദിനമായ മെയ് അഞ്ചിന് നടക്കുന്ന അവാര്‍ഡ്ദാന സമ്മേളനത്തില്‍ പുരസ്കാരം സമര്‍പ്പിക്കുമെന്ന് ചെയര്മാന് വയലാര്‍ ശരത്ചന്ദ്രവര്‍മ്മ, സെക്രട്ടറി സി. പ്രദീപ്, വൈസ് ചെയര്മാന് ആര്.വി. ഇടവന എന്നിവര്‍ അറിയിച്ചു.
വര്‍ഷങ്ങളായി തുള്ളല്‍ കലാരംഗത്ത് അനുഗ്രഹീത പ്രതിഭയായി നിറഞ്ഞു നില്ക്കുന്ന താമരക്കുടി കരുണാകരന് മാസ്റ്റര്‍ക്ക് കേരള കലാമണ്ഡലം അവാര്‍ഡ് ഉള്‍പ്പെടെ വിവിധ പുരസ്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. 10001 രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: