ചേര്‍ത്തല: ജീവനും ജീവിതവും നഷ്ടപ്പെട്ടവരുടെ ദീനരോദനം കേള്‍ക്കാത്തവര്‍ സര്‍വകലാശാലകളില്‍ വിധ്വംസക പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവര്‍ക്ക് വക്കാലത്തുമായി നടക്കുകയാണെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന വൈസ് പ്രസിഡന്റ് പി.ജി. ശശികല ടീച്ചര്‍. മാറാട് ദിനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍.
ഹിന്ദുവിന്റെ അവകാശം സുരക്ഷിതത്വവും ഉറപ്പാക്കുന്നവര്‍ക്കായി വോട്ടവകാശം വിനിയോഗിക്കണമെന്നും ടീച്ചര്‍ പറഞ്ഞു. താലൂക്ക് പ്രസിഡന്റ് എന്‍. ചന്ദ്രന് നെടുംമ്പ്രക്കാട് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി സി.എന്‍. ജിനു മുഖ്യപ്രഭാഷണം നടത്തി. പ്രവീണ്‍ ചേര്‍ത്തല, പി.വി. വിശ്വംഭരന്, പി.ശങ്കരന്‍കുട്ടി, എന്‍.ഹരിഹരന് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: