മാന്നാര്‍: വിളവെടുപ്പിന് പാകമായ 10 ഏക്കറോളം പാടശേഖരത്തിലെ നെല്ല് കത്തി നശിച്ചു. മാന്നാര്‍ പാവുക്കര കണ്ടംങ്കേരി പാടശഖരത്തിലെ നെല്‍കൃഷിയാണ് കത്തി നശിച്ചത്. ഫയര്‍ഫോഴ്സും നാട്ടുകാരും മറ്റ് പാടശഖരങ്ങളിലെ തൊഴിലാളികളും ചേര്‍ന്നാണ് തീ അണച്ചത്.
കണ്ടംങ്കേരി പാടശേഖരത്തിലെ തന്നെ കൊയ്ത്ത് കഴിഞ്ഞ പാടത്ത് തീ ഇട്ടപ്പോള്‍ കാറ്റത്ത് സമീപത്തെ പാടത്തേക്കും തീ പടരുകയായിരുന്നു. മാന്നാര്‍ പാവുക്കര വള്ളുവേലില് ഗോപാലകൃഷ്ണന്, കൊച്ചുവീട്ടില്‍ കിഴക്കേതില്‍ പ്രഓശാന്തന്, രാമനാട്ട് വിജയന്, മാനാംപടവില്‍ ഷാജി എന്നിവരുടെ പാടശേഖരത്തിലെ കൃഷിയാണ് നശിച്ചത്.ഏകദേശം അഞ്ച് ലക്ഷം രൂപയുടെ നാശനഷ്ടമുണ്ടായതായി കര്‍ഷകര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: