തിരുവനന്തപുരം: തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ സുതാര്യവും കാര്യക്ഷമവുമാക്കാന്‍ ‘ഇ സമ്മതി’ എന്ന പേരില്‍ മൊബൈല്‍ ആപ്. ബൂത്തുകളുടെ ചുമതലയുള്ള പ്രിസൈഡിങ് ഓഫീസര്‍മാര്‍ക്കാണ് ആന്‍ഡ്രോയിഡ് പ്ലാറ്റ്ഫോമില്‍ പ്രവര്‍ത്തിക്കുന്ന മൊബൈല്‍ ആപ്ലിക്കേഷന്‍ ലഭ്യമാക്കുന്നത്. ഇതിലൂടെ നടപടിക്രമങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കാന്‍ സാധിക്കുമെന്ന് മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷന് ഡോ. നസീം സെയ്ദി പറഞ്ഞു.
പോളിങ് സാമഗ്രികളുടെ വിതരണകേന്ദ്രത്തില്‍ നിന്ന് ഉദ്യോഗസ്ഥര്‍ തിരിക്കുന്നതുമുതലുള്ള വിവരങ്ങള്‍ കണ്ട്രോള് റൂമില്‍ ലഭ്യമാക്കുന്ന തരത്തിലാണ് ആപ് തയ്യാറാക്കിയിട്ടുള്ളത്. പോളിങ് സ്റ്റേഷനില്‍ ഉദ്യോഗസ്ഥര്‍ എപ്പോള്‍ എത്തിച്ചേര്‍ന്നു, ഇലക്ട്രോണിക് വോട്ടിങ് മെഷീന് സീല്‍ ചെയ്തിട്ടുണ്ടോ, മോക്പോള്‍ സംഘടിപ്പിച്ചിട്ടുണ്ടോ, ഉണ്ടെങ്കില്‍ എത്രമണിക്ക്, പോള്‍ നില എങ്ങിനെ, വൈകിട്ട് ആറുമണിക്കുശേഷം എത്രവോട്ടര്മാര് ക്യൂവിലുണ്ട്,പോളിങ് എപ്പോള്‍ അവസാനിപ്പിച്ചു, അവസാന പോളിങ് ശതമാനം, പോളിങ് മെറ്റീരിയല്‍ കൈമാറിയ സമയം തുടങ്ങിയ വിവരങ്ങളെല്ലാം മൊബൈല്‍ ആപിലൂടെ കൈമാറാനാകും.
ഇതിലൂടെ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടാകുന്ന വീഴ്ചകള്‍ ഒഴിവാക്കാന്‍ സാധിക്കുന്നതിനോടൊപ്പം കാര്യങ്ങള്‍ ബൂത്ത്തലത്തില്‍ തത്സമയം ശേഖരിക്കാനാകുമെന്നും കമ്മീഷണര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: