ചിറക്കല്‍: എന്‍ഡിഎ അഴീക്കോട് മണ്ഡലം സ്ഥാനാര്‍ത്ഥി അഡ്വ.എ.വി.കേശവന്റെ തെരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം ചിറക്കല്‍ പട്ടേല്റോഡില് കുടുംബസംഗമം നടത്തി. ആര്‍എസ്എസ് വിഭാഗ് കാര്യകാരി സദസ്യന്‍ യു.കുഞ്ഞിരാമന് ഉദ്ഘാടനം ചെയ്തു. ചിറക്കല്‍ പഞ്ചായത്ത് പ്രസിഡണ്ട് പി.രഘു അധ്യക്ഷത വഹിച്ചു. സ്ഥാനാര്‍ത്ഥി അഡ്വ.എ.വി.കേശവന്, ജില്ലാ കമ്മറ്റിയംഗങ്ങളായ കെ.ഗിരിധരന്, പി.സുജാത, മണ്ഡലം വൈസ് പ്രസിഡണ്ട് പള്ളിപ്രം പ്രകാശന്, യുവമോര്‍ച്ച ജില്ലാ വൈസ് പ്രസിഡണ്ട് രതീഷ് ജനാര്ദ്ദനന്, രാഹുല്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: