കണ്ണൂര്‍: അനാവശ്യ വിവാദങ്ങള്‍ ഏതൊരു പാര്‍ട്ടിക്കും ഹാനികരമാണെന്നും കോണ്‍ഗ്രസിലെ നേതാക്കള്‍ ഇക്കാര്യം മനസിലാക്കണമെന്നും മന്ത്രി കെ.സി. ജോസഫ് പറഞ്ഞു. കണ്ണൂരിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കു സര്‍ക്കാരില്‍ നിന്നു നീതി ലഭിക്കുന്നില്ലെന്ന് പരാതി ലഭിച്ചാല്‍ അന്വേഷിക്കും. ഇതുവരെ ഇതുസംബന്ധിച്ച പരാതികളൊന്നും ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
യു.ഡി.എഫ് സര്‍ക്കാരില്‍ നിന്നു ജനങ്ങള്‍ നല്ല കാര്യങ്ങള്‍ ഏറെ പ്രതീക്ഷിക്കുന്നുണ്ട്. കോണ്‍ഗ്രസിലെ ചെറിയ തര്‍ക്കങ്ങളില്‍ ജനങ്ങള്‍ക്കു താത്പര്യമില്ലെന്നും കെ.സി ജോസഫ് കണ്ണൂരില്‍ പറഞ്ഞു. പോസ്റ്റര്‍ വിവാദം സംബന്ധിച്ച ചോദ്യങ്ങള്‍ക്കു മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.
കേന്ദ്രമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന് സംശുദ്ധ പ്രതിച്ഛായയുള്ള നേതാവാണ്. പാര്‍ട്ടിയോടുള്ള അദ്ദേഹത്തിന്റെ കൂറ് പലതവണ വെളിപ്പെട്ടിട്ടുള്ളതാണ്. ആര്‍ക്കും അദ്ദേഹത്തിന്റെ ശേഷിയെ ചോദ്യം ചെയ്യാനാവില്ല. കണ്ണൂരിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കു സര്‍ക്കാരില്‍ നിന്നു നീതി ലഭിക്കുന്നില്ലെന്ന് പരാതി ലഭിച്ചാല്‍ അന്വേഷിക്കും. ഇതുവരെ ഇതുസംബന്ധിച്ച പരാതികളൊന്നും ലഭിച്ചിട്ടില്ല.
കെ. സുധാകരന്റെ പരാതിയും പാര്‍ട്ടി പരിശോധിക്കും. കണ്ണൂരിലെ ശക്തനായ നേതാവാണു സുധാകരനെന്നും കെ.സി. ജോസഫ് പ്രതികരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: