കൊച്ചി: പെരുമ്പാവൂരില്‍ നിയമവിദ്യാര്‍ത്ഥിനി കൊല്ലപ്പെട്ട സംഭവത്തില്‍ തികഞ്ഞ അലംഭാവമാണ് പോലീസിന്റെയും ബന്ധപ്പെട്ടവരുടെയും ഭാഗത്തു നിന്നുണ്ടായതെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍. രാധാകൃഷ്ണന്. ഇത്ര കിരാതമായ സംഭവം നടന്നിട്ട് ദിവസങ്ങള്‍ വേണ്ടിവന്നു നടപടികള്‍ ആരംഭിക്കാന്‍ സംസ്കാരിക കേരളത്തിന് നാണക്കേടാണ്.
സംഭവത്തില്‍ ഉണ്ടായ നിസംഗതയും നിഷ്ക്രിയത്വവും ഉത്തരേന്ത്യയിലെ എവിടെയെങ്കിലുമായിരുന്നുെവമെങ്കില് കേരളത്തില്‍ പ്രതിഷേധാഗ്നി ഉയര്‍ന്നേനെ. നിര്‍ധനയായ, പട്ടിക വിഭാഗ യുവതി കൊല്ലപ്പെട്ടിട്ടും ഇവിടെ സാംസ്കാരിക നായകരും ബുദ്ധിജീവികളും ഇടതുപക്ഷ സഹയാത്രികരും കുറ്റകരമായ മൗനമാണ് അവലംബിച്ചതെന്നും രാധാകൃഷ്ണന് പ്രസ്താവനയില്‍ കുറ്റപ്പെടുത്തി. സമഗ്രമായ അന്വേഷണം സംഭവത്തില്‍ നടത്തണമെന്നും യഥാര്‍ത്ഥ പ്രതികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്നും എ. എന്‍. രാധാകൃഷ്ണന് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: