കാസര്‍കോട്: എന്‍ഡിഎ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി മെയ് എട്ടിന് രാവിലെ ഒന്‍പത് മണിക്ക് കാസര്‍കോടെത്തും. വിദ്യാനഗര്‍ മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന എന്‍ഡിഎ തെരഞ്ഞെടുപ്പ് പൊതുയോഗത്തെ പ്രധാനമന്ത്രി അഭിസംബോധന ചെയ്ത് സംസാരിക്കും. പ്രധാനമന്ത്രിയെ വരവേല്‍ക്കാനായി ജില്ല ഒരുങ്ങിക്കഴിഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദര്‍ശനത്തോടെ ജില്ലയിലെ തെരഞ്ഞെടുപ്പ് പ്രചാരണരംഗത്ത് വന്‍ കുതിച്ചുചാട്ടം തന്നെ എന്‍ഡിഎ നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: