പത്തനംതിട്ട: ബി ജെ പി ദേശീയ അധ്യക്ഷന്‍ അമിത് ഷായും കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങും തെരഞ്ഞെടുപ്പു പ്രചാരണത്തിനായി പത്തനംതിട്ട ജില്ലയിലെത്തും. നാളെ രാവിലെ 11 ന് അമിത് ഷാ റാന്നി ഇട്ടിയപ്പാറ ബസ്സ് സ്റ്റാന്‍ഡിലും ഏഴാം തീയതി പകല്‍ മൂന്നിന് രാജ്നാഥ് സിങ് പത്തനംതിട്ട മുനിസിപ്പല്‍ സ്റ്റേഡിയത്തിലുമാണ് തെരഞ്ഞെടുപ്പ് യോഗത്തില്‍ സംസാരിക്കുന്നത്.
എന്‍ഡിഎ റാന്നി നിയോജക മണ്ഡലം സ്ഥാനാര്‍ത്ഥി കെ. പത്മകുമാറിന്റെ പ്രചാരണത്തിനായാണ് അമിത് ഷാ എത്തുന്നത്. എന്‍ഡിഎ ആറന്മുള നിയോജക മണ്ഡലം സ്ഥാനാര്‍ത്ഥി എം.ടി. രമേശിന്റെ പ്രചാരണത്തിനാണ് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ് പത്തനംതിട്ടയിലെത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: