ഒബിസി ഭാരവാഹികള്‍

Tuesday 3 May 2016 10:32 pm IST

കൊച്ചി: ഓറിയന്റല്‍ ബാങ്ക് ഓഫ് കൊമേഴ്‌സ് എംപ്ലോയീസ് യൂണിയന്‍ സംസ്ഥാന പ്രസിഡന്റായി പി. പി. ജോണിയേയും ജനറല്‍ സെക്രട്ടറിയായി പി. ജയപ്രകാശിനേയും തെരഞ്ഞെടുത്തു. എം. എസ്. ബിന്ദു, എറണാകുളം (വൈസ് പ്രസി.), വാള്‍ട്ടണ്‍ പൗലോസ,് തൃശൂര്‍ (അസി. ജനറല്‍ സെക്രട്ടറി), കെ. കെ. നസീര്‍ കോട്ടയം (ഓര്‍ഗനൈസിംഗ് സെക്ര.), സി. ആര്‍. തോമസ്, എറണാകുളം (ട്രഷറര്‍) എന്നിവരാണ് മറ്റ് ഭാരവാഹികള്‍. വിജിത്ത് മലപ്പുറം, കെ. ടി. ശിവരാജന്‍ തൊടുപുഴ, സുബിന്‍ ബാബു എറണാകുളം എന്നിവര്‍ എക്‌സി. കമ്മിറ്റി അംഗങ്ങളായും, വി. എല്‍. സൗമ്യ, ആര്‍. പ്രീത എന്നിവര്‍ ഓഡിറ്റര്‍മാരായും തെരഞ്ഞെടുക്കപ്പെട്ടു. സംസ്ഥാന സമ്മേളനം ഓള്‍ ഇന്ത്യ ഒബിസി എംപ്ലോയീസ് ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി ശങ്കര്‍ ദേവദാരെ ഉദ്ഘാടനം ചെയ്തു. ഒബിസി എംപ്ലോയീസ് യൂണിയന്‍ സംസ്ഥാന പ്രസിഡന്റ് പി. പി. ജോണി അദ്ധ്യക്ഷനായിരുന്നു. ഓള്‍ ഇന്ത്യ ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്‍ പ്രസിഡന്റ് രാംകുമാര്‍, ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി കെ. എസ്.കൃഷ്ണ, ഒബിസി കര്‍ണാടക അസി. മാനേജര്‍ സുമത് കുമാര്‍ എന്നിവര്‍ മുഖ്യാതിഥികളായിരുന്നു. എഐബിഒഎ സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ഡി ഗോപിനാഥന്‍, എഐഒബിഇ ഫെഡറേഷന്‍ ട്രഷറര്‍ അശോക് റായ്, സെക്രട്ടറി രമണപ്രസാദ് അസി. സെക്രട്ടറിമാരായ കരുണാനിധി, കുമാര സ്വാമി, ഓള്‍ ഇന്ത്യ ഒബിസി ഓഫീസേഴ്‌സ് ബാംഗ്ലൂര്‍ റീജിയണല്‍ സെക്രട്ടറി ജി.ശ്രീകുമാര്‍, ഒബിസി റിട്ടയറീസ് അസോസിയേഷേന്‍ ജനറല്‍ സെക്രട്ടറി ബാബു സുരേന്ദ്രന്‍, കെ.ഡി.ബേബി, പി. ആര്‍. സുരേഷ് എന്നിവര്‍ പ്രസംഗിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.