തലശ്ശേരി: തലശ്ശേരി ഗവ.മഹിളാ മന്ദിരത്തിലെ അന്തേവാസിയെ കാണാതായതായി പരാതി. ഏപ്രില്‍ 29ന് വൈകിട്ട് മുതലാണ് കാണാതായതെന്ന് തലശ്ശേരി പോലീസ് സബ് ഇന്‍സ്പെക്ടര്‍ അറിയിച്ചു. ഇരുനിറം, ഹിന്ദി, തമിഴ് സംസാരിക്കും, മുടി മുറിച്ചിട്ടുണ്ട്, മുക്കൂത്തി ധരിച്ചിട്ടുണ്ട്. കാണാതാവുമ്പോള്‍ നീല നിറത്തില്‍ പൂക്കളുള്ളവെളുത്ത സാരിയാണ് ധരിച്ചത്. ചുവന്ന കവറുള്ള ബാഗും കൈവശമുണ്ട്. മാനസിക അസ്വസ്ഥത പ്രകടിപ്പിക്കാറുണ്ട്. എന്തെങ്കിലും സൂചന ലഭിച്ചാല്‍ അടുത്തുള്ള പോലീസ് സ്റ്റേഷനിലോ തലശ്ശേരി സ്റ്റേഷനിലോ അറിയിക്കേണ്ടതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: