കൊച്ചി: ജില്ലയിലെ തിരഞ്ഞെടുപ്പ് അന്തിമ വോട്ടര്‍പ്പട്ടികയില്‍ 14 നിയോജകമണ്ഡലങ്ങളിലായി 24,71,515 വോട്ടര്‍മാരാണുള്ളത്. ഇതില്‍ 12,09314 പേര് പുരുഷ വോട്ടര്‍മാരും 12,62,200 പേര് സ്ത്രീ വോട്ടര്‍മാരുമാണ്. കഴിഞ്ഞ മാര്‍ച്ചിലെ കണക്കു പ്രകാരം ഇത് 2426195 (1189681 പുരുഷന്മാരും 1236514 സ്ത്രീകളും) ആയിരുന്നു. 45320 വോട്ടര്‍മാരാണ് കൂടുതലായി പട്ടികയില്‍ പേരുചേര്‍ത്തവര്‍.
പിറവം നിയോജകമണ്ഡലത്തിലാണ് ഏറ്റവും കൂടുതല്‍ വോട്ടര്‍മാരുള്ളത്. 1,99,651 പേര്. ഇവിടെ 102981 സ്ത്രീ വോട്ടര്‍മാരും 96670 പുരുഷ വോട്ടര്‍മാരുമുണ്ട്. ജില്ലയില്‍ കൂടുതല്‍ സ്ത്രീപുരുഷ വോട്ടര്‍മാരുള്ളതും പിറവത്താണ്. ഏറ്റവും കുറവ് വോട്ടര്‍മാരുള്ളത് എറണാകുളം നിയോജക മണ്ഡലത്തിലാണ്. 78579 സ്ത്രീകളും 75305 പുരുഷന്മാരും ഉള്‍പ്പെടെ 1,53,884 വോട്ടര്‍മാരാണ് എറണാകുളത്തുള്ളത്.
അന്തിമപട്ടികയിലെ വോട്ടര്‍മാരുടെ എണ്ണം മണ്ഡലം തിരിച്ച് ഇനിപ്പറയുന്നു: പെരുമ്പാവൂര്‍1,72,897 (സ്ത്രീ87171, പുരുഷന്85726), അങ്കമാലി 1,63,530 (സ്ത്രീ82211, പുരുഷന്81319), ആലുവ 1,76,344 (സ്ത്രീ89781, പുരുഷന്86563), കളമശ്ശേരി 1,90,374 (സ്ത്രീ98076, പുരുഷന്92298), പറവൂര്‍ 1,91,015 (സ്ത്രീ98864, പുരുഷന്92151), വൈപ്പിന്‍ 1,64,055 (സ്ത്രീ84343, പുരുഷന്79712), കൊച്ചി 1,71,215 (സ്ത്രീ87895, പുരുഷന്83320), തൃപ്പൂണിത്തുറ 1,98,003 (സ്ത്രീ102185, പുരുഷന്95818), തൃക്കാക്കര 1,81,025 (സ്ത്രീ93358, പുരുഷന്87666), കുത്തുനാട് 1,72,383 (സ്ത്രീ87423, പുരുഷന്84960), മൂവാറ്റുപുഴ 1,77,765 (സ്ത്രീ89627, പുരുഷന്88138), കോതമംഗലം 1,59,374 (സ്ത്രീ79706, പുരുഷന്79668). തൃക്കാക്കര മണ്ഡലത്തില്‍ ഒരു വോട്ടര്‍ ഭിന്നലിംഗത്തില്പ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: