കളമശേരി: കളമശേരിയില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി വി.ഗോപകുമാറിനുവേണ്ടിയും തൃക്കാക്കര സ്ഥാനാര്‍ത്ഥി എസ്.സജിക്കും വേണ്ടി വോട്ട് അഭ്യര്‍ത്ഥിച്ച് ചലച്ചിത്രതാരവും രാജ്യസഭാ എംപിയുമായ സുരേഷ്ഗോപി ഇന്ന് ജില്ലയിലെത്തും. തൃക്കാക്കര തിരുവോണം ഓഡിറ്റോറിയത്തില്‍ വൈകീട്ട് 5ന് കളമശേരി കണ്വെന്ഷന് ഉദ്ഘാടനം ചെയ്യും. വൈകീട്ട് 6ന്് ആലങ്ങാട് കോട്ടപ്പുറം സ്കൂളിനു സമീപം നടക്കുന്ന കണ്‍വെന്‍ഷനിലും സുരേഷ്ഗോപി പങ്കെടുക്കും.
6ന് വൈകിട്ട് 4 മണിക്ക് കേന്ദ്രമന്ത്രി കെ.എച്ച്. അനന്തകുമാര്‍ ഫാക്ട് കവലയില്‍ കളമശേരി മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പരിപാടികളില്‍ പങ്കെടുക്കും. സ്ഥാനാര്‍ത്ഥിയുടെ പ്രകടന പത്രിക പുറത്തിറക്കുകയും ചെയ്യും. 7ന് വൈകീട്ട് 5 മണിക്ക് കുന്നുകരയില്‍ സ്ഥാനാര്‍ത്ഥി വി.ഗോപകുമാരിന്റെ തെരഞ്ഞെടുപ്പ് പരിപാടിയില്‍ ചലച്ചിത്രതാരം ജയറാമും പങ്കുചേരും. നാളെ ബിജെപി അഖിലേന്ത്യ അദ്ധ്യക്ഷന്‍ അമിത്ഷായും എറണാകുളം ജില്ലയിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥികള്‍ക്കുവേണ്ടി തെരഞ്ഞെടുപ്പു പരിപാടികളില്‍ പങ്കുചേരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: